വിമാനത്തിന്റെ ചിറകിന് കേടുപാട് സംഭവിച്ചപ്പോൾ/ വൈദ്യുതിത്തൂൺ | Photo: twitter/ NBTDilli
ന്യൂഡല്‍ഹി: ടേക്ക് ഓഫിന് മുമ്പ് ഡല്‍ഹി വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് വിമാനം വൈദ്യുതി തൂണില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ തൂണ് പൂര്‍ണമായും തകര്‍ന്നുവീണു. വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേയിലേക്ക് മാറ്റുമ്പോഴാണ് അപകടമുണ്ടായത്. ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്ക് പോകേണ്ട വിമാനത്തിന്റെ ഇടതു ചിറകാണ് തൂണില്‍ ഇടിച്ചത്.
അപകടം സംഭവിച്ചതോടെ ബദല്‍ വിമാനം ഉടന്‍ തന്നെ അധികൃതര്‍ സജ്ജമാക്കി. സ്പൈസ് ജെറ്റ് വിമാനം എസ്ജി 160 ആണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി വിമാനത്താവള അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി.
Content Highlights: Spice Jet aircraft collides with pole during push back at Delhi airport
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..