പുതിയ തപാൽ സ്റ്റാമ്പും 75 രൂപ നാണയവും പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് നാരയൺ സിങ്, ലോക്‌സഭ സ്പീക്കർ ഓം ബിർല എന്നിവർ ചേർന്ന് പുറത്തിറക്കുന്നു | Photo : AP
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ സ്മരണാര്‍ഥം പ്രത്യേക തപാല്‍ സ്റ്റാമ്പും 75 രൂപയുടെ നാണയവും പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്‌സഭാചേംബറില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി സ്റ്റാമ്പും നാണയവും പുറത്തിറക്കിയത്.
75 രൂപ നാണയത്തിന്റെ ഭാരം 34.65-35.35 ഗ്രാം വരുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യവകുപ്പ് നോട്ടീസില്‍ വ്യക്തമാക്കി.
അശോകസ്തംഭത്തിന്റെ മുകള്‍ വശത്തെ സിംഹചിഹ്നമാണ് നാണയത്തിന്റെ ഒരുവശത്ത് മധ്യഭാഗത്തായി പതിച്ചിട്ടുള്ളത്, ഭാരത് എന്ന് ദേവനാഗരി ലിപിയിലും ഇന്ത്യ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ രൂപയുടെ ചിഹ്നവും 75 എന്ന അക്കവും രേഖപ്പെടുത്തിയിരിക്കുന്നു.
നാണയത്തിന്റെ മറുവശത്ത് പാര്‍ലമെന്റ് മന്ദിര സമുച്ചയത്തിന്റെ ചിത്രവും അതിന് താഴെയായി 2023 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Special Stamp, Rupees 75 Coin, Released By PM Modi, New Parliament Building


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..