1. ദിബ്രൂഗഡ് ജയിലിന് പുറത്തെ സുരക്ഷാസംവിധാനം 2. അമൃത്പാൽ സിങ് | Photo - ANI, PTI
ദിസ്പുര്‍: വിഘടനവാദിയും 'വാരിസ് പഞ്ചാബ് ദേ' നേതാവുമായ അമൃത്പാല്‍ സിങ്ങിനെ ദിബ്രൂഗഢ് സെന്‍ട്രല്‍ ജയിലിലെത്തിച്ചു. ഉച്ചയ്ക്ക് 1.30-ഓടെയാണ് അമൃത്പാലും പോലീസ് സംഘവും ഉള്‍പ്പെട്ട പ്രത്യേക വിമാനം അസമിലെ മോഹൻബാരി വിമാനത്താവളത്തിലെത്തിയത്.
അമൃത്പാലിനെ അസമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മോഹന്‍ബാരി വിമാനത്താവളത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ കനത്ത സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ദേശീയ സുരക്ഷാനിയമം ചുമത്തി അറസ്റ്റ് ചെയ്ത അമൃത്പാലിന്റെ എട്ടോളം അനുയായികളെ ഇവിടെയാണ് തടവിലിട്ടിരിക്കുന്നത്.
അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും സ്ഥിരീകരിച്ചു. രാജ്യത്തെ ക്രമസമാധാന നില തകർക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കൃത്യമായ നടപടികളുണ്ടാകും. ഒരു സാധാരണക്കാരനെയും ശല്യപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. പ്രതികാര രാഷ്ട്രീയം നമുക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 18 മുതല്‍ അമൃത്പാലിനായി പഞ്ചാബിലും അയല്‍ സംസ്ഥാനങ്ങളിലും നേപ്പാളിലുമടക്കം തിരിച്ചില്‍ തുടരുകയായിരുന്നു. പിടിയിലായ അനുയായികളെ മോചിപ്പിക്കാന്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതടക്കം ആറ് കേസുകള്‍ അമൃത്പാല്‍ സിങ്ങിനെതിരെ നിലവിലുണ്ട്. പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് പുറമെ വധശ്രമം, പോലീസുകാരെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഇയാളുടെ ഭാര്യ കിരണ്‍ദീപ് കൗറിനെ ലണ്ടനിലേക്ക് പോകാനുള്ള ശ്രമത്തിനിടെ അമൃത്സര്‍ വിമാനത്താവളത്തില്‍വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
Content Highlights: Special IAF aircraft carrying Amritpal Singh lands at Assam's Dibrugarh airport


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..