ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ച കടുവാമുഖമുള്ള വിമാനത്തെ കുറിച്ചറിയാം


ചീറ്റകളെ എത്തിച്ച ബോയിങ് 747-400 വിമാനം

ന്യൂഡല്‍ഹി: നമീബിയയില്‍ നിന്ന് വേഗരാജാക്കന്മാരായ ചീറ്റപ്പുലികളെ കൊണ്ടുവന്നതിനൊപ്പം എല്ലാവരും ശ്രദ്ധിച്ച കാര്യമാണ് ചീറ്റകളെ കൊണ്ടുവന്ന കടുവാമുഖമുള്ള വിമാനം. ബോയിങ് 747-400 എന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തിനും ഒരു ചരിത്രമുണ്ട്.

2001 ല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വാങ്ങിയ ഈ ബോയിങ് 747-400 യാത്രാവിമാനത്തിന് മേല്‍ പതിപ്പിച്ചിരിക്കുന്നത് സൈബീരിയന്‍ കടുവയുടെ ചിത്രമാണ്. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിമാനത്തിന് പുറത്ത് കടുവാമുഖം പെയിന്റ് ചെയ്തിരിക്കുന്നത്.

2012 ജൂണില്‍ വിമാനം ട്രാന്‍സ് ഏറോ എയര്‍ലൈന്‍സ് എന്ന റഷ്യന്‍ സ്വകാര്യ വിമാനക്കമ്പനി വാങ്ങി. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിമാനം ആറ് വര്‍ഷം പ്രവര്‍ത്തനരഹിതമായിരുന്നു. പിന്നീട് 2021 ല്‍ അമേരിക്കയിലെ ടി.വി.പി.എക്സ്. ട്രസ്റ്റ് സര്‍വീസസ് എന്ന കമ്പനി വിമാനം ഏറ്റെടുത്തു. അവരുടെ പക്കല്‍ നിന്നാണ് ഇക്കൊല്ലം മാര്‍ച്ചിന് മോള്‍ഡോവ ആസ്ഥാനമായി ചാര്‍ട്ടര്‍ സര്‍വീസും ചരക്കു സര്‍വീസും നടത്തുന്ന ടെറാ ഏവിയ, 21 കൊല്ലത്തിലേറെ പഴക്കമുള്ള ഈ വിമാനം വാങ്ങുന്നത്.

കടുവകളെ കൊണ്ടുവരാനാനായി പ്രത്യേകം കാബിനുകള്‍ വിമാനത്തിനുള്ളില്‍ സജ്ജീകരിച്ചിരുന്നു. അള്‍ട്ര ലോങ് റേഞ്ച് ജെറ്റ് വിമാനത്തിന് 16 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ സാധിക്കും. നമീബിയയില്‍നിന്ന് പുറപ്പെട്ട വിമാനം ഇന്ത്യയില്‍ മധ്യപ്രദേശിലാണ് പിന്നീട് ലാന്‍ഡ് ചെയ്തത്.

വംശനാശ ഭീഷണി നേരിടുന്ന ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. നമീബിയയില്‍നിന്ന് ചീറ്റകളേയും വഹിച്ചുള്ള പ്രത്യേക ബി 747 ജംബോ ജെറ്റ് വിമാനം ശനിയാഴ്ച രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പറന്നിറങ്ങിയത്. ചീറ്റകളെ ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ കുനോ ദേശീയോദ്യാനത്തിലെത്തിച്ചു. 1952-ഓടെ രാജ്യത്ത് വംശംനാശം സംഭവിച്ച വര്‍ഗമാണ് ചീറ്റപ്പുലികള്‍. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസവ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഏഴ് ദശാബ്ദങ്ങള്‍ക്കിപ്പുറം ചീറ്റകളെ വീണ്ടും എത്തിച്ചത്.

Content Highlights: Special flight bringing 8 cheetahs from Namibia lands at Gwalior


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented