സെസിലെ എല്ലാ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം പരിഗണനയില്‍ - പീയുഷ് ഗോയല്‍


സെസിന് പകരം പുതിയ നിയമം വരുന്നു

പീയുഷ് ഗോയൽ | Photo: PTI

ന്യൂഡല്‍ഹി: പ്രത്യേക സാമ്പത്തിക മേഖലയിലെ (സെസ്) എല്ലാ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയല്‍. സെസ് മേഖലയിലുള്ള കമ്പനികളിലെ 50 ശതമാനം ജീവനക്കാര്‍ക്ക് ഒരുവര്‍ഷത്തേക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കാന്‍ ജൂലായില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ജീവനക്കാരുടെ അഭാവത്തിന് പരിഹാരം, സേവനങ്ങളുടെ കയറ്റുമതിക്ക് പ്രോത്സാഹനം എന്നിവയാണ് നടപടിയുടെ ലക്ഷ്യം. രാജ്യമെമ്പാടുമുള്ള 350 പ്രത്യേക സാമ്പത്തികമേഖലകളിലായി 20 ലക്ഷത്തോളം പേര്‍ ജോലിചെയ്യുന്നുണ്ട്. മൊത്തം കയറ്റുമതിയുടെ 25 ശതമാനവും സെസിന്റെ സംഭാവനയാണ്. ഇവയില്‍ മിക്ക സ്ഥാപനങ്ങളും ഐ.ടി.യോ ഐ.ടി. അനുബന്ധ സേവനങ്ങളോ ലഭ്യമാക്കുന്നവയാണ്.

കോവിഡ് കാലത്ത് സെസ് മേഖലകളില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയതിന്റെ ഫലമായി കയറ്റുമതി ഗണ്യമായി കൂടിയെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ചുവടുപിടിച്ചാണ് എല്ലാജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

സെസിനു പകരമായി ഡെവലപ്മെന്റ് ഓഫ് എന്റര്‍പ്രൈസ് ആന്‍ഡ് സര്‍വീസ് ഹബ്സ് (ദേശ്) നിയമം കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സെസില്‍ കയറ്റുമതിക്കാണ് പ്രാധാന്യം നല്‍കിയിരുന്നതെങ്കില്‍, ആഭ്യന്തര നിക്ഷേപമാണ് ദേശിലൂടെ ലക്ഷ്യമാക്കുന്നത്. ദേശീയ ലോജിസ്റ്റിക്സ് നയം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിക്കുമെന്ന് ഗോയല്‍ പറഞ്ഞു. ചരക്കുനീക്കം സുഗമമാക്കുകയാണ് നയത്തിന്റെ ലക്ഷ്യം.

Content Highlights: special economic zone work from home


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented