ഗുസ്തിതാരം സുശീൽ കുമാർ | Photo:PTI
ന്യൂഡല്‍ഹി: ജയിലില്‍ പ്രത്യേക ഭക്ഷണക്രമം വേണമെന്നാവശ്യപ്പെട്ട് ഗുസ്തിതാരം സുശീല്‍ കുമാര്‍ നല്കിയ ഹര്‍ജി ഡല്‍ഹി കോടതി തള്ളി. തനിക്ക് പ്രത്യേക ഭക്ഷണക്രമം വേണമെന്നുളളത് ഒരു അത്യാവശ്യമായി പരിഗണിക്കാനാവില്ലെന്നും അത് ആഗ്രഹമായി മാത്രമേ കാണാന്‍ സാധിക്കൂ എന്നും കോടതി പറഞ്ഞു.
'സുശീല്‍കുമാര്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ഇപ്പോള്‍ ജയിലില്‍ നിത്യവും നല്കുന്ന ഭക്ഷണത്തില്‍ എന്തെങ്കിലും കുറവുകളുളളതായി പരാതിപ്പെടുന്നില്ല. ഡല്‍ഹി ജയില്‍ നിയമങ്ങള്‍ 2018-ല്‍ അനുശാസിക്കുന്നത് പോലെയാണ് ഭക്ഷണത്തിന്റെ അളവും മറ്റും. അതുവഴി പരാതിക്കാരന് സന്തുലിതവും ആരോഗ്യകരവുമായ ഭക്ഷണമാണ് നല്‍കുന്നത്.' കോടതി പറഞ്ഞു.
'സുശീല്‍ കുമാറിന് രോഗങ്ങളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിയമം തുല്യതയുളളതായിരിക്കണമെന്നും അപ്രകാരം തന്നെ അത് നടപ്പാക്കുകയും വേണമെന്നും അഭിപ്രായപ്പെട്ടു.
താന്‍ മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനാല്‍ ഒമേഗ 3 ക്യാപ്സൂളുകള്, പ്രിവര്ക്കൗട്ട് സപ്ലിമെന്റ്സ്, മള്‍ട്ടിവിറ്റാമിന്‍ പില്‍സ് എന്നിവ നല്‍കണമെന്ന് ഹര്‍ജിയില്‍ സുശീല്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. വ്യായാമം ചെയ്യുന്നതിനായി അതിനുളള സൗകര്യങ്ങളും സുശീല്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു.
രണ്ട് വ്യക്തിഗത ഒളിമ്പിക് മെഡലുകള്‍ സ്വന്തമാക്കിയ ഏക ഇന്ത്യക്കാരനാണ് സുശീല്‍ കുമാര്‍. ഗുസ്തിതാരമായ സാഗര്‍ റാണയെ കൊലപ്പെടുത്തിയ കേസിലാണ് സുശീല്‍ ജയിലില്‍ ആകുന്നത്.
Content Highlights:Special diet is not necessity, its a desire delhi court on Sushil Kumar's petition
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..