ന്യൂഡല്‍ഹി: ബഹളം അവസാനിപ്പിച്ചില്ലെങ്കില്‍ ബജറ്റ് സമ്മേളനത്തിനിടെ ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിയുമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്റെ മുന്നറിയിപ്പ്. വലിയ ഏറ്റുമുട്ടലുകള്‍ക്കും ബഹളങ്ങള്ക്കുമാണ് ബുധനാഴ്ച ലോക്സഭ സാക്ഷ്യംവഹിച്ചത്. ബഹളം നിയന്ത്രണാതീതമായപ്പോഴാണ് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയത്.
സഭ ആരംഭിച്ചപ്പോള്‍ത്തന്നെ എംപിമാര്‍ നടുത്തളത്തിലിറങ്ങുകയും പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി, മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ബഹളത്തിനിടെ ചോദ്യോത്തരവേള തുടരാന്‍ സ്പീക്കര്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.
ബഹളം മൂലം എല്ലാവരുടെയും സമയമാണ് നഷ്ടപ്പെടുന്നത്. ബഹളം തുടരുകയാണെങ്കില്‍ ബജറ്റ് സമ്മേളനം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്ബന്ധിതയാവുമെന്ന് സ്പീക്കര്‍ പറഞ്ഞു. ബഹളം പിന്നീടും തുടര്‍ന്നതിനാല്‍ 12 മണിയോടെ സ്പീക്കര്‍ സഭാനടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
Content Highlights: Speaker threatens MPs, Lok Sabha, Sumitra Mahajan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..