കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ നില തൃപ്തികരമാണെന്ന് കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രി അധികൃതര്‍ അറിയിച്ചു. സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.  

സൗരവ് ഗാംഗുലിയുടെ പള്‍സും, രക്തസമ്മര്‍ദവും തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

വീട്ടിലെ ജിമ്മില്‍ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടയിലാണ് സൗരവ് ഗാംഗുലിക്ക് നെഞ്ചില്‍ അസ്വസ്ഥത തോന്നുന്നതും ഉച്ചയ്ക്ക് ഒരു മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും. 

ഗാംഗുലിയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്നും ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചിരുന്നു. ഗാംഗുലി പെട്ടന്നു തന്നെ ആരോഗ്യം വീണ്ടെടുക്കട്ടേയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ ഗാംഗുലി പങ്കെടുത്തിരുന്നു. 

 

Content Highlights: Sourav Ganguly successfully underwent an angioplasty is in stable condition