ഗാംഗുലിയെ ഒഴിവാക്കിയതില്‍ ആശ്ചര്യം, ഐസിസിയിലേക്ക് അയക്കണമെന്ന് മോദിയോട് അഭ്യര്‍ഥിക്കും- മമത


Image Courtesy: Twitter

കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ സൗരവ് ഗാംഗുലിക്ക് അവസരം നല്‍കാത്തതില്‍ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോശമായ രീതിയിലാണ് ഗാംഗുലി ഒഴിവാക്കപ്പെട്ടത്. ഗാംഗുലിക്ക് രണ്ടാമതൊരു അവസരം നല്‍കാതെ ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്ക് അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്ക് വീണ്ടും അവസരം നല്‍കിയതില്‍ താന്‍ ആശ്ചര്യപ്പെട്ടുവെന്നും മമതാ ബാനര്‍ജി വിമര്‍ശിച്ചു.

ബിസിസിഐ അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുന്ന ഗാംഗുലിയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിലേക്ക് അയക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിക്കുമെന്നും മമത പറഞ്ഞു. ഇക്കാര്യം പ്രതികാരപരമായോ രാഷ്ട്രീയമായോ കാണരുതെന്നും ക്രിക്കറ്റിനും കായിക മേഖലയ്ക്കും വേണ്ടിയാകണം തീരുമാനമെടുക്കേണ്ടതെന്നും മമത നിര്‍ദേശിച്ചു.'ഗാംഗുലി ഒഴിവാക്കപ്പെട്ടു. എന്തായിരുന്നു അദ്ദേഹത്തിന്റെ തെറ്റ്? ഗാംഗുലി മാറ്റിനിര്‍ത്തപ്പെട്ടതില്‍ ഏറെ ആശ്ചര്യമുണ്ട്. വളരെയേറെ ദുഖവുമുണ്ട്. രാജ്യമാകെ അറിയുന്ന വ്യക്തിത്വമാണ് അദ്ദേഹം. ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന ഗാംഗുലി രാജ്യത്തിനായി ഒരുപാട് സംഭാവനകള്‍ ചെയ്തു. ബംഗാളിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ അഭിമാനമാണ് അദ്ദേഹം. ഇത്ര മോശമായ രീതിയില്‍ അദ്ദേഹത്തെ ഒഴിവാക്കിയത് എന്തിനാണ്', മമത ചോദിച്ചു.

ഗാംഗുലിയ്ക്ക് രണ്ടാം ടേം നിഷേധിക്കുന്നതിന് പിന്നില്‍ ബിജെപിയാണെന്ന് നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് ആരോപിച്ചിരുന്നു. ഗാംഗുലി ബി.ജെ.പിയില്‍ അംഗത്വമെടുക്കാത്തതിനാല്‍ അദ്ദേഹത്തെ വീണ്ടും ബി.സി.സി.ഐ പ്രസിഡന്റായി പരിഗണിക്കുകയില്ലെന്നും അമിത്ഷായുടെ മകന്‍ ജയ് ഷായ്ക്ക് വീണ്ടും ബി.സി.സി.ഐ സെക്രട്ടറിയായി സ്ഥാനം ലഭിക്കുമ്പോള്‍ ഗാംഗുലിയ്ക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമാകുന്നത് ബി.ജെ.പിയുടെ കളിയാണെന്നും ഘോഷ് ആരോപിച്ചിരുന്നു.

ഗാംഗുലിയ്ക്ക് പകരം മുന്‍ ഇന്ത്യന്‍ താരമായ റോജര്‍ ബിന്നി ബി.സി.സി.ഐ പ്രസിഡന്റാകുമെന്നാണ് സൂചന. അതേസമയം, ഒക്ടോബര്‍ 20-നാണ് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. ബിസിസിഐ പിന്തുണയുണ്ടെങ്കില്‍ ഗാംഗുലി ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.

Content Highlights: Sourav Ganguly Being Deprived: Mamata Banerjee Makes An Appeal To PM


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented