ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി


കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള ഓഫീസുകള്‍ തുടര്‍ന്നും അടഞ്ഞു കിടക്കും. അവശ്യ - മെഡിക്കല്‍ സര്‍വീസുകള്‍ക്ക് മാത്രമാവും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അനുമതി. കണ്ടെയ്‌മെന്റ് സോണുകള്‍ക്ക് പുറത്തുള്ള ഓഫീസുകള്‍ക്ക് മാത്രമാവും പ്രവര്‍ത്തിക്കാന്‍ അനുമതി.

-

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള ഓഫീസുകള്‍ തുടര്‍ന്നും അടഞ്ഞു കിടക്കും. അവശ്യ - മെഡിക്കല്‍ സര്‍വീസുകള്‍ക്ക് മാത്രമാവും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അനുമതി. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

പൊതുവായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

 • വ്യക്തികള്‍ തമ്മില്‍ ആറടി അകലം പാലിക്കണം
 • നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം
 • കൈകഴുകുന്നതിനുള്ള സോപ്പും സാനിറ്റൈസറും ലഭ്യമാക്കണം
 • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാലകൊണ്ടോ കൈകൊണ്ടോ ടിഷ്യൂകൊണ്ടോ മൂടണം
 • എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ഉടന്‍ മേലധികാരിയെ വിവരം അറിയിക്കണം
 • പൊതുസ്ഥലത്ത് തുപ്പുന്നത് കര്‍ശനമായി തടയണം
 • ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കണം
പ്രത്യേകം ശ്രദ്ധിക്കേണ്ടവ

 • പ്രവേശന കവാടത്തില്‍ സാനിറ്റൈസറും തെര്‍മല്‍ സ്‌കാനിങ്ങിനുള്ള സൗകര്യവും വേണം
 • രോഗലക്ഷണങ്ങളില്ലാത്ത ജീവനക്കാരെയും സന്ദര്‍ശകരെയും മാത്രമെ അനുവദിക്കാവൂ
 • കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍ അക്കാര്യം മേലധികാരിയെ അറിയിക്കുകയും പ്രദേശം കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാതാവും വരെ ജോലിക്ക് എത്താതിരിക്കുകയും വേണം. അത്തരം ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലിചെയ്യാന്‍ സൗകര്യം നല്‍കണം. അവരുടെ അസാന്നിധ്യം ലീവായി കണക്കാക്കരുത്.
 • ഡ്രൈവര്‍മാര്‍ സാമൂഹ്യ അകലം പാലിക്കുകയും പൊതുമാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും വേണം.
 • വാഹനങ്ങളുടെ ഉള്‍വശം അണുവിമുക്തമാക്കണം. സ്റ്റിയറിങ്,ഡോര്‍ ഹാന്‍ഡിലുകള്‍, കീ എന്നിവ പ്രത്യേകം അണുവിമുക്തമാക്കണം.
 • ജീവനക്കാരിലെ പ്രായംചെന്നവര്‍, ഗര്‍ഭിണികള്‍, രോഗാവസ്ഥയില്‍ ഉള്ളവര്‍ എന്നിവരുടെ കാര്യത്തില്‍ അതീവ ജാഗ്രതവേണം. അവരെ ജനങ്ങളുമായി നേരിട്ട് ഇടപഴകേണ്ടിവരുന്ന ജോലികള്‍ക്ക് നിയോഗിക്കരുത്. അവര്‍ക്ക് കഴിയുമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണം.
 • ജീവനക്കാരും ഓഫീസ് സന്ദര്‍ശിക്കുന്നവരും മാസ്‌ക് ധരിക്കണം. ജീവനക്കാര്‍ ഓഫീസില്‍ ചിലവഴിക്കുന്ന മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം
 • അത്യാവശ്യമുള്ള സന്ദര്‍ശകരെ മാത്രമെ അനുവദിക്കാവൂ
 • മീറ്റിങ്ങുകള്‍ പരമാവധി വീഡിയോ കോണ്‍ഫറന്‍സുകളാക്കണം
 • കോവിഡ് പ്രതിരോധം സംബന്ധിച്ച പോസ്റ്ററുകളും മറ്റും ഓഫീസില്‍ പതിക്കണം.
 • ഭക്ഷണ സമയത്തില്‍ ക്രമീകരണം വേണം
 • പാര്‍ക്കിങ് സ്ഥലങ്ങളില്‍ തിരക്ക് ഒഴിവാക്കുകയും സാമൂഹ്യ അകലം ഉറപ്പാക്കുകയും വേണം
 • പാര്‍ക്കിങ് സ്ഥലങ്ങളിലെ ജീവനക്കാര്‍ മാസ്‌കും കൈയ്യുറയും അടക്കമുള്ളവ ഉറപ്പാക്കണം
 • ഓഫീസുകളോട് അനുബന്ധിച്ച് ഭക്ഷണശാലയോ കടകളോ ഉണ്ടെങ്കില്‍ അവിടെ സാമൂഹ്യ അകലം ഉറപ്പാക്കണം
 • തിരക്കൊഴിലാക്കാന്‍ പ്രത്യേക എന്‍ട്രി/എക്‌സിറ്റ് വാതിലുകള്‍ തയ്യാറാക്കണം
 • ശുചീകരണവും അണുനശീകരണവും കൃത്യമായി നടത്തണം
 • സാമൂഹ്യ അകലം ഉറപ്പാക്കി ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം
 • ലിഫ്റ്റില്‍ കയറുന്നവര്‍ക്ക് നിയന്ത്രണം വേണം. സാമൂഹ്യ അകലം ഉറപ്പാക്കണം
ഓഫീസിലോ ഒന്നോ രണ്ടോ പേര്‍ക്ക് വൈറസ് ബാധയുണ്ടായാല്‍ രോഗി 48 മണിക്കൂറിനിടെ ഇടപഴകിയ സ്ഥലങ്ങള്‍ അണുവിമുക്തമാക്കണം. ഇതിന്റെ പേരില്‍ ഓഫീസ് മുഴുവന്‍ അടച്ചിടുകയോ ജോലികള്‍ നിര്‍ത്തിവെക്കുകയോ വേണ്ട. മാനദണ്ഡം പാലിച്ച് അണുവിമുക്തമാക്കിയശേഷം ജോലികള്‍ തുടരാം. നിരവധി പേര്‍ക്ക് വൈറസ് ബാധിച്ചാല്‍ കെട്ടിടമോ, പ്രത്യേക ബ്ലോക്കോ 48 മണിക്കൂര്‍ അടച്ചിടണം. തുടര്‍ന്ന് അണുനശീകരണം നടത്തണം. അണുനശീകരണം നടത്തി കെട്ടിടം തുറന്നു പ്രവര്‍ത്തിക്കാന്‍ സജ്ജമാകുംവരെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണം. അണുവിമുക്തമാക്കല്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Content Highlights: SOS on COVID preventive measures in offices

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented