2014 ലെ തോല്‍വി: സോണിയയേയും മന്‍മോഹനേയും പഴിച്ച് പ്രണബിന്റെ ഓര്‍മ്മക്കുറിപ്പ്


പ്രണബ് മുഖർജി | Photo: PTI

ന്യൂഡൽഹി: രാഷ്ട്രപതിയായുളള തന്റെ സ്ഥാനാരോഹണത്തോടെ കോൺഗ്രസിന്റെ നേതൃത്വത്തിന് രാഷ്ട്രീയ ശ്രദ്ധ നഷ്ടപ്പെട്ടതായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജി വിശ്വസിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഓർമക്കുറിപ്പുകൾ. പ്രണബ് മുഖർജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ജനുവരിയിൽ രുപ പബ്ലിക്കേഷൻസ് പുറത്തിക്കുന്ന ഓർമക്കുറിപ്പിന്റെ പ്രസക്തഭാഗങ്ങളിലാണ് ഇതുസംബന്ധിച്ച സൂചനയുളളത്. 2004-ൽ യുപിഎ മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി പ്രണബ് മുഖർജി അധികാരമേൽക്കുകയായിരുന്നുവെങ്കിൽ 2014- ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിടേണ്ടി വന്ന കനത്ത ആഘാതം ഒഴിവാക്കാമായിരുന്നുവെന്ന് കോൺഗ്രസിലെ ചില നേതാക്കൾ കരുതിയിരുന്നതായും ഓർമക്കുറിപ്പുകളിൽ പറയുന്നു.

'2004-ൽ ഞാൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പ്രഹരം ഒഴിവാക്കാമായിരുന്നുവെന്ന് കോൺഗ്രസിലെ ചില നേതാക്കൾ കരുതിയിരുന്നു. ഈ കാഴ്ചപ്പാട് ഞാൻ അംഗീകരിക്കുന്നില്ല, എന്നാൽ പ്രസിഡന്റായുളള എന്റെ സ്ഥാനാരോഹണത്തോടെ പാർട്ടിയുടെ നേതൃത്വത്തിന് രാഷ്ട്രീയ ശ്രദ്ധ നഷ്ടപ്പെട്ടതായി ഞാൻ വിശ്വസിക്കുന്നു. സോണിയയ്ക്ക് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല, മൻമോഹൻസിങ്ങിന്റെ സഭയിലെ അസാന്നിധ്യം ദീർഘമായി നീണ്ടത് എംപിമാരുമായി ഉണ്ടായിരുന്ന വ്യക്തിബന്ധങ്ങൾ അവസാനിക്കുന്നതിലേക്കാണ് എത്തിയത്.'

ഓർമക്കുറിപ്പുകളിൽ താൻ രാഷ്ട്രപതിയായിരുന്ന കാലയളിവിൽ പ്രധാനമന്ത്രിമാരായിരുന്ന മൻമോഹൻ സിങ്ങിനെയും നരേന്ദ്രമോദിയെയും പ്രണബ് മുഖർജി താരതമ്യം ചെയ്യുന്നുമുണ്ട്. 'ഭരിക്കാനുളള ധാർമിക അധികാരം പ്രധാനമന്ത്രിയിൽ നിക്ഷിപ്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെയും പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ് രാജ്യത്തിന്റെ ആകെയുളള അവസ്ഥ.

മന്‍മോഹന്‍ സിങ് സഖ്യത്തെ സംരക്ഷിക്കുന്നതിനായി ശ്രദ്ധാലുവായിരുന്നു, അത് ഭരണത്തെ ബാധിച്ചു. അതേസമയം, സർക്കാരും നിയമസഭയും നിയമവ്യവസ്ഥയും തമ്മിലുണ്ടായിരുന്ന കയ്പേറിയ ബന്ധത്തിൽ നിന്ന് മോദി ഏകാധിപത്യസ്വഭാവമുളള ഭരണരീതിയാണ് മോദിസര്‍ക്കാരിന്റെ ആദ്യകാലയളവില്‍ നടത്തിയതെന്ന് തോന്നുന്നു. ഈ സർക്കാരിന്റെ രണ്ടാംഘട്ട കാലയളവിൽ അത്തരംകാര്യങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട ധാരണയുണ്ടോയെന്ന് സമയത്തിന് മാത്രമേ പറയാനാകൂ.'

വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുളള വിവാദ തീരുമാനങ്ങളെ കുറിച്ചും 2016 ലെ നോട്ടുനിരോധനത്തിലുളള തന്റെ പങ്കിനെ കുറിച്ചുമെല്ലാം ഓർമക്കുറിപ്പുകളിൽ പ്രണബ് മുഖർജി വിശദീകരിക്കുന്നുണ്ട്.

വിവിധ തിരഞ്ഞെടുപ്പ് തോൽവികളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരേ പാർട്ടിയിലെ മുതിർന്ന് നേതാക്കളുൾപ്പടെ പരസ്യപ്രതികരണം നടത്തിയതിന് പിറകേയാണ് നേതൃത്വത്തെ വിമർശിച്ചുകൊണ്ടുളള പ്രണബ് മുഖർജിയുടെ ഓർമക്കുറിപ്പുകൾ പുറത്തിറങ്ങുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രണബ് മുഖർജി അന്തരിച്ചത്.

Content Highlights:Sonia was unable to handle the affair Pranab Mukherjee wrote in his Memoir

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented