''ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല'', സ്മൃതി ഇറാനി സോണിയയെ ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്


രാഷ്ട്രപത്‌നി പരാമര്‍ശത്തില്‍ സോണിയ മാപ്പ് പറയണമെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേയും ഭരണപക്ഷ എം.പി.മാരുടേയും ആവശ്യം.

സോണിയാ ഗാന്ധി-സ്മൃതി ഇറാനി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി. അധീര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമര്‍ശത്തില്‍ തിളച്ച് മറഞ്ഞ് ഒടുവില്‍ സോണിയ-സ്മൃതി ഇറാനി പോരിന് സാക്ഷിയായ ലോക്‌സഭയില്‍ കൂടുതല്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ നേതൃത്വം. ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല എന്ന് പറഞ്ഞ് സ്മൃതി ഇറാനി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണമാണ് കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ത്തുന്നത്.

രാഷ്ട്രപതിക്കെതിരേയുള്ള 'രാഷ്ട്രപത്നി' പരാമര്‍ശത്തില്‍ സോണിയ മാപ്പ് പറയണമെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേയും ഭരണപക്ഷ എം.പി.മാരുടേയും ആവശ്യം. എന്നാല്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടേത് നാക്ക് പിഴയാണെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഞാന്‍ എന്തിന് മാപ്പ് പറയണമെന്നുമായിരുന്നു സോണിയയുടെ ചോദ്യം.

സഭ നിര്‍ത്തിവെച്ചതോടെ നടുത്തളത്തിലിറങ്ങിയ സോണിയ മുതിര്‍ന്ന ബി.ജെ.പി. എം.പിയായ രാമാദേവിയുടെ അടുത്തെത്തി സംസാരം തുടങ്ങിയതോടെയാണ് പ്രശ്‌നത്തിന് തുടക്കമായത്. രമാദേവിയോട് സംസാരിക്കുന്നതിനിടെ തന്നോട് സംസാരിക്കൂവെന്നും താനാണ് വിഷയം ഉന്നയിച്ചതെന്നും സ്മൃതി പറഞ്ഞു. എന്നാല്‍ മന്ത്രിയോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് സോണിയ വ്യക്തമാക്കിയതോടെയാണ് ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല എന്ന തരത്തില്‍ സ്മൃതി ഇറാനി പറഞ്ഞതെന്ന് ആരോപണമുയര്‍ത്തുന്നു കോണ്‍ഗ്രസ് എം.പിമാര്‍.

സോണിയയോട് സംസാരിക്കുന്നതിനിടെ സ്മൃതി ഇറാനി ഔചിത്യമില്ലാതെ പെരുമാറിയെന്നും അപകീര്‍ത്തികരമായ വാക്കുകളുപയോഗിച്ചെന്നും കോണ്‍ഗ്രസ് എം.പി ജയറാം രമേശ് പ്രസ്താവനയില്‍ പറഞ്ഞു.

സ്മൃതി ഇറാനിക്ക് രാഷ്ട്രീപരമായി ചോദ്യങ്ങള്‍ ചോദിക്കാം. അതിനപ്പുറം ഒരും എം.പി മറ്റൊരു എം.പിയോട് എന്തടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും ജയറാം രമേശ് ചോദിച്ചു. സോണിയക്ക് നേരെ സ്മൃതി ഇറാനി കൈചൂണ്ടി സംസാരിച്ചുവെന്നും മറ്റ് കോണ്‍ഗ്രസ് എം.പിമാര്‍ ആരോപിച്ചു.

Content Highlights: Sonia Gandhi -Smrithi Irani

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented