ഡല്‍ഹി കലാപത്തിന് വഴിതെളിച്ചത് സോണിയാ ഗാന്ധി നടത്തിയ പ്രസംഗമെന്ന് ബിജെപി എംപി


1 min read
Read later
Print
Share

ബിജെപി നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അവര്‍ തള്ളി.

Photo - ANI

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന് വഴിതെളിച്ചത് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി നടത്തിയ പ്രസംഗമാണെന്ന ആരോപണവുമായി ബിജെപി എംപി മീനാക്ഷി ലേഖി. രാംലീല മൈതാനിയില്‍ ഡിസംബര്‍ 14 ന് സോണിയ നടത്തിയ പ്രസംഗമാണ് സംഘര്‍ഷത്തിലേക്കും പിന്നീട് കലാപത്തിലേക്കും വഴിതെളിച്ചതെന്ന് അവര്‍ ലോക്‌സഭയില്‍ ആരോപിച്ചു.

'പൗരത്വ നിയമ ഭേദഗതിക്കെതിരെ മരണംവരെ സമരം ചെയ്യാന്‍ ഡിസംബര്‍ 14 ന് സോണിയ ആഹ്വാനം ചെയ്തു. തൊട്ടടുത്ത ദിവസമാണ് ജാമിയയില്‍ സംഘര്‍ഷമുണ്ടായത്. ഷഹീന്‍ബാഗിലും സംഘര്‍ഷം ഉണ്ടായതോടെ കലാപത്തിലേക്ക് നീങ്ങി. സിഎഎ പ്രക്ഷോഭമാണ് കലാപത്തിന് പിന്നില്‍' രാഹുല്‍ഗാന്ധി, പ്രിയങ്ക വദ്ര, ഉമര്‍ ഖാലിദ് തുടങ്ങിയവരുടെ പ്രസംഗങ്ങളും കലാപത്തിന് കാരണമായെന്ന് ബിജെപി എംപി ആരോപിച്ചു.

വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ ബിജെപി നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അവര്‍ തള്ളി. അരുരാഗ് ഠാക്കൂറും പര്‍വേഷ് വര്‍മയുമാണ് കലാപത്തിന്റെ ഉത്തരവാദികളെന്നാണ് ചിലര്‍ ആരോപിക്കുന്നത്. ജനുവരി 20നും 28നുമാണ് ഇരുവരും പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയത്. എന്നാല്‍, അക്രമ സംഭവങ്ങള്‍ തുടങ്ങിയത് ഫെബ്രുവരി 23നാണെന്ന് മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി.

സിഎഎ വിരുദ്ധ പ്രക്ഷോഭം അവസാനിപ്പിക്കണണമെന്ന അന്ത്യശാസനം നല്‍കിയ കപില്‍ മിശ്രയേയും അവര്‍ ന്യായീകരിച്ചു. അമാനത്തുള്ള ഖാന്‍, ഷര്‍ജീല്‍ ഇമാം, താഹിര്‍ ഹുസൈന്‍ എന്നിവര്‍ ചെയ്തതിന്റെയെല്ലാം ഉത്തരവാദിത്വം കപില്‍ മിശ്രയ്ക്കുമേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യയില്‍ നടന്ന കലാപങ്ങളെല്ലാം കോണ്‍ഗ്രസോ സഖ്യകക്ഷികളോ ഭരിച്ച കാലത്താണ് നടന്നത്. അതിന്റെയെല്ലാം കണക്കുകള്‍ തന്റെ കൈവശമുണ്ട്. എല്ലാം അഗ്നിക്കിരയാക്കിയ ചരിത്രമാണ് ചിലര്‍ക്കുള്ളത്. എന്നാല്‍, ഡല്‍ഹി കലാപം 36 മണിക്കൂറിനകം നിയന്ത്രണ വിധേയമാക്കിയെന്നും അവര്‍ അവകാശപ്പെട്ടു.

Content Highlights: Sonia Gandhi's speech led to Delhi riots - BJP MP

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
maneka gandhi

1 min

പശുക്കളെ കശാപ്പിന് വിൽക്കുന്നെന്ന മേനക ഗാന്ധിയുടെ ആരോപണം; 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇസ്കോൺ

Sep 29, 2023


up hospital

1 min

കുത്തിവെപ്പ് മാറിനല്‍കി: യു.പിയില്‍ 17-കാരി മരിച്ചു; മൃതദേഹം ഉപേക്ഷിച്ച് ആശുപത്രി ജീവനക്കാര്‍ മുങ്ങി

Sep 29, 2023


Basangouda Patil Yatnal

1 min

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവല്ല, ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടത് നേതാജിയെ ഭയന്ന്- BJP നേതാവ്

Sep 28, 2023


Most Commented