സോണിയ ഗാന്ധി | Photo: PTI
ന്യൂഡല്‍ഹി: കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വി ആയുധമാക്കി കോണ്‍ഗ്രസിലെ തിരുത്തല്‍വാദികള്‍. ദേശീയ നേതൃത്വത്തിന്റെ അഭാവവും പരാജയത്തിന് കാരണമായെന്നും തങ്ങളുടെ നിലപാട് സാധൂകരിക്കുന്നതാണ് കേരളത്തിലെ പരാജയമെന്നും നേതാക്കള്‍ പറഞ്ഞു. കുറെ നേതാക്കള്‍ ഉണ്ടായിട്ട് കാര്യമില്ല. ദേശീയ തലത്തിനൊപ്പം പിസിസികളിലും കഴിവുള്ളവര്‍ നേതൃത്വത്തില്‍ വരണമെന്നാണ് തിരുത്തൽവാദികളുടെ ആവശ്യം.
നേതൃത്വത്തിന്റെ ബലഹീനത ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡിന് കത്തയച്ച 23 നേതാക്കളെ കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിച്ചിട്ടുണ്ട്. സംഘത്തിലെ അഞ്ചോ ആറോ പ്രധാനികളെ ശനിയാഴ്ച കാണാനാണ് സോണിയയുടെ തീരുമാനമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് മുന്‍കൈ എടുത്താണ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. മുതിര്‍ന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ, മുകുള്‍ വാസ്നിക് തുടങ്ങിയ നേതാക്കള്‍ സോണിയയെ കാണുന്ന സംഘത്തിലുണ്ടാവുമെന്നാണു കരുതുന്നത്. നേതൃത്വത്തെക്കണ്ട് പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ നേതാക്കള്‍ക്കുപോലും അവസരം ലഭിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാവായ കപിൽ സിബല്‍ ഈയിടെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. വിമര്‍ശകരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും അനുരഞ്ജനത്തിനുമായാണു കൂടിക്കാഴ്ച.
Content Highlight: Sonia Gandhi Meet Congress Rebels
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..