കേന്ദ്ര വാക്‌സിന്‍ നയത്തെ വിമര്‍ശിച്ച് സോണിയയും മമതയും; ഏകീകൃത വില നിശ്ചയിക്കണം


സോണിയാ ഗാന്ധിയും മമത ബാനർജിയും | photo: ANI, PTI

ന്യൂഡൽഹി: പുതിയ വാക്സിൻ നയം കേന്ദ്രസർക്കാർ പുന:പരിശോധിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും. വാക്സിൻ നയത്തിൽ മാറ്റംവരുത്തി രാജ്യത്തുടനീളം കോവിഡ് വാക്സിന് ഏകീകൃത വില നിശ്ചയിക്കണമെന്നും ഇരുവരും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

പുതിയ വാക്സിൻ നയം കോവിഡ് മഹാമാരി കാരണം ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെ ദുരിതം കൂടുതൽ വഷളാക്കുമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സോണിയാ ഗാന്ധി പറഞ്ഞു. ഉയർന്ന തുക നൽകി വാക്സിൻ കുത്തിവെപ്പെടുക്കാൻ രാജ്യത്തെ പൗരൻമാരെ നിർബന്ധിതമാക്കുന്നതാണ് പുതിയ വാക്സിൻ നയം. ഇത് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും സോണിയ ചൂണ്ടിക്കാണിച്ചു.

പുതിയ വാക്സിൻ നയത്തെ ഏകപക്ഷീയവും വിവേചനപരവും എന്നാണ് കത്തിൽ സോണിയാ ഗാന്ധി വിശേഷിപ്പിച്ചത്. വാക്സിന് രാജ്യത്തുടനീളം കേന്ദ്രസർക്കാർ ഏകീകൃത വില നിശ്ചയിക്കണം. കഴിഞ്ഞ വർഷം കോവിഡ് തീർത്ത കഠിനമായ പാഠങ്ങളും ജനങ്ങളുടെ ദുരിതവും തിരിച്ചറിഞ്ഞിട്ടും കേന്ദ്രസർക്കാർ ഏകപക്ഷീയവും വിവേചനപരവുമായ നയം പിന്തുടരുന്നത് ആശ്ചര്യകരമാണെന്നും സോണിയ പറഞ്ഞു.

18-45 വയസിന് ഇടയിലുള്ള എല്ലാ പൗരൻമാർക്കും സൗജന്യ വാക്സിൻ നൽകാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാർ ഉപേക്ഷിച്ചുവെന്നാണ് പുതിയ വാക്സിൻ നയം സൂചിപ്പിക്കുന്നതെന്നും അവർ ആരോപിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തരമായ ഇടപെടണമെന്നും വാക്സിൻ നയം പുന:പരിശോധിക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുന്ന പുതിയ വാക്സിൻ നയത്തെ മമത ബാനാർജിയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഒരു രാജ്യം ഒരു പാർട്ടി ഒരു നേതാവ് എന്ന് എല്ലായിപ്പോഴും വിളിച്ചുപറയുന്ന ബിജെപി ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള കോവിഡ് വാക്സിന് ഒരേ വില ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് മമത ചോദിച്ചു.

ജാതി, മതം, പ്രായം, പ്രദേശം എന്നിവ കണക്കിലെടുക്കാതെ രാജ്യത്തെ എല്ലാ പൗരൻമാർക്കും സൗജന്യ വാക്സിൻ ആവശ്യമാണ്. കേന്ദ്രമാണോ സംസ്ഥാനമാണോ പണം നൽകുന്നതെന്ന് നോക്കാതെ വാക്സിന് ഒരേ വില നിശ്ചയിക്കണമെന്നും മമത ആവശ്യപ്പെട്ടു.

content highlights:Sonia Gandhi, Mamata Banerjee question Centre's vaccine policy, demand universal pricing

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented