ദേശീയതലത്തില്‍ മികച്ച ആസൂത്രണം വേണം; വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കണം-സോണിയ


സോണിയാ ഗാന്ധി| Photo: ANI

ന്യൂഡല്‍ഹി: എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചിച്ച ശേഷം കോവിഡ് പ്രതിരോധത്തിന് ദേശീയതലത്തില്‍ ഒരു പദ്ധതി രൂപവത്കരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകൾ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യേണ്ട സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രകള്‍ തടയുകയും മഹാമാരി അവസാനിക്കുന്നിടം വരെ കുറഞ്ഞത് 6000 രൂപ അവരുടെ ബാക്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും വേണം- കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവെച്ച വീഡിയോയില്‍ സോണിയ ആവശ്യപ്പെട്ടു. രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് നാലുലക്ഷം കടന്ന പശ്ചാത്തലത്തിലാണ് സോണിയയുടെ പ്രതികരണം.

എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നും സോണിയ ആവശ്യപ്പെട്ടു. രാജ്യത്ത് പരിശോധന വര്‍ധിപ്പിക്കണമെന്നും മെഡിക്കല്‍ ഓക്‌സിജന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യത യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിത ലൈസന്‍സ് നല്‍കുന്ന കാര്യം പരിഗണിക്കണം. ജീവന്‍രക്ഷാ മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.

സ്വന്തം ജീവന്‍ അപകടത്തിലാക്കി കൊണ്ടുപോലും കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നില്‍ ശിരസ്സു കുനിക്കുന്നതായും സോണിയ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളെ മറികടന്ന് മുന്നോട്ടുപോകേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ നിരവധി വലിയ പ്രതിസന്ധികളെ രാജ്യം അതിജീവിച്ചിട്ടുണ്ട്. കോവിഡിന് എതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: sonia gandhi demands nationwide strategy to fight against covid 19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented