രന്ദമ്പോർ പാർക്കിലെ ജീപ്പ് സവാരിക്കിടെ സോണിയാഗാന്ധി | Photo : Instagram, Ranthambhorepark
ജയ്പൂര്‍ : കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ 76-ാം പിറന്നാള്‍ പ്രമാണിച്ച് ഭാരത് ജോഡോ യാത്രയ്ക്ക് വെള്ളിയാഴ്ച ബ്രേക്ക്. തന്റെ ജന്മദിനത്തില് മക്കളായ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം രന്ദമ്പോര്‍ നാഷണല്‍ പാര്‍ക്കില്‍ സവാരി ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നു. രന്ദമ്പോര്‍ നാഷണല്‍ പാര്‍ക്കിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
സോണിയ ഗാന്ധി, രാഹുലിനും മറ്റുചില ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ജീപ്പ് സവാരി നടത്തുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സോണിയയ്ക്കും രാഹുലിനുമൊപ്പം പ്രിയങ്കയുമുണ്ടായിരുന്നുവെന്ന് പി.ടി.ഐ. റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വ്യാഴാഴ്ച രാവിലെ ജയ്പൂരില്‍ വിമാനമിറങ്ങിയ സോണിയ ഹെലികോപ്റ്ററിലാണ് സവായി മാധോപൂറിലെത്തിയത്. അവിടെനിന്ന് രാഹുലും പ്രിയങ്കയും സോണിയയ്ക്കൊപ്പം ചേരുകയായിരുന്നു.
എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് തുടങ്ങിയ നേതാക്കള്‍ സോണിയാഗാന്ധിക്ക് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട് പോസ്റ്റുകള്‍ പങ്കുവെച്ചു. ഭാരത് ജോഡോ യാത്രയില്‍ സ്ത്രീകള്‍ക്കായി മാറ്റിവെച്ച ദിവസമാണ് ഡിസംബര്‍ 10. അന്ന് രാഹുലിനൊപ്പം സോണിയയും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. രാജസ്ഥാന് മുഴുവന്‍ താണ്ടിയ ശേഷം ഡിസംബര്‍ 21 ഓടെ ഹരിയാനയിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: sonia gandhi birthday, 76 th birthday, safari at ranthambore national park, rahul and priyanka
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..