
സോണിയാഗാന്ധി |ഫയൽച്ചിത്രം: pti
ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ നേതാക്കളുടെ യോഗം വിളിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ പ്രകടിപ്പിച്ച ഐക്യം നിലനിര്‍ത്തുക ലക്ഷ്യമിട്ടാണ് യോഗം.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേ, എന്‍സിപി നേതാവ് ശരത് പവാര്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്,
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് തുടങ്ങിയ നേതാക്കളെ ആഗസ്ററ് 20ന് ഓണ്‍ലൈനായി നടക്കുന്ന യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഡൽഹിയില്‍ കോണ്‍ഗ്രസ് നടത്താനുദ്ദേശിക്കുന്ന പ്രതിപക്ഷ നേതാക്കളുടെ അത്താഴ വിരുന്നിന് മുന്നോടിയായാണ് യോഗം.
പതിനഞ്ചിലധികം പ്രതിപക്ഷ പാര്‍ട്ടികളാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രത്തിനെതിരേ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തിയത്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം, ഇന്ധന വില വര്‍ദ്ധന, കര്‍ഷ ബില്‍ എന്നിവയ്ക്കെതിരേ ഒറ്റക്കെട്ടായി പ്രതിഷേധിച്ച പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുകയും ചെയ്തു.
ഇന്ന് രാവിലേയും പെഗാസസ് വിഷയം ചര്‍ച്ച ചെയ്യുന്നില്ലെന്നും രാജ്യം അപമാനിക്കപ്പെടുന്നുവെന്നും കാണിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. തുടക്കം മുതല്‍ പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതോടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിയുകയും ചെയ്തു. നേരത്തെ നിശ്ചയിച്ച പ്രകാരം നാളെയായിരുന്നു വര്‍ഷകാല സമ്മേളനം അവസാനിക്കേണ്ടിയിരുന്നത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി നടത്തുന്ന യോഗത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പങ്കെടുക്കുമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
2024 തെരഞ്ഞെടുപ്പില്‍ മോദിക്കെതിരേ പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി അണിനിരത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമം കൂടിയാണ് ഈ മാസം ഇരുപതിന് നടക്കുന്ന യോഗം. പ്രതിപക്ഷപാര്‍ട്ടികളുടെ സഖ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്ന സംശയങ്ങള്‍ ഉയരുന്നതിനിടെയാണ് സോണിയാഗാന്ധി യോഗം വിളിച്ചിരിക്കുന്നത്.
content highlights : sonia ghandi calls for virtual meet to unit opposition
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..