
പഞ്ചാബിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിൽ നിന്ന് |Photo:Twitter.com|INCPunjab
ന്യൂഡല്‍ഹി: രാജ്യത്തുടനീളം കര്‍ഷക പ്രതിഷേധത്തിന് കാരണമായ കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ മറിക്കാന്‍ നിയമനിര്‍മാണം നടത്തുന്നത് പരിഗണിക്കണമെന്ന് സോണിയ ഗാന്ധി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബാണ് കാര്‍ഷിക ബില്ലുകള്‍ക്കെതിരായുള്ള പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രം. മുഖ്യമന്ത്രി അമരീന്ദര്‍ സിങും കര്‍ഷകര്‍ക്കൊപ്പം പഞ്ചാബില്‍ പ്രതിഷേധത്തിനിറങ്ങിയിരുന്നു.
'കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ നിരാകരിക്കുന്നതിന്, ഭരണഘടനയുടെ അനുച്ഛേദം 254 (2) പ്രകാരം സംസ്ഥാനങ്ങളില്‍ നിയമനിര്‍മാണം നടത്തുന്നതിനുള്ള സാധ്യതകള്‍ തേടാന്‍ കോണ്‍ഗ്രസ് അധ്യക്ഷ കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു' കോണ്‍ഗ്രസ് പ്രസ്താവനയില്‍ അറിയിച്ചു.
താങ്ങുവില ഒഴിവാക്കലടക്കം മോദി സര്‍ക്കാരും ബിജെപിയും കാണിക്കുന്ന കടുത്ത അനീതിയില്‍ നിന്ന് കര്‍ഷകരെ മോചിപ്പിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമം മറികടക്കാന്‍ അനുച്ഛേദം 254 (2) പ്രകാരം നിയമനിര്‍മാണം നടത്തണമെന്ന് 2015 ല്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സംസ്ഥാനങ്ങളെ ഉപദേശിച്ചിരുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..