സോണാലി ഫൊഗാട്ടിന്റെ മരണം: സഹോദരന്റെ പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍


രാഷ്ട്രീയ ഗൂഢാലോചനയടക്കം മരണത്തിന് പിന്നിലുണ്ടാകാം എന്നാണ് ആരോപണം. സാങ്‌വാനും സുഖ്‌വിന്ദറും ചേര്‍ന്ന് കുറേനാളായി സോണാലിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ സഹോദരന്‍ ആരോപിക്കുന്നു.

Sonali Phogat | Photo: ANI

ന്യൂഡല്‍ഹി: ഹരിയാണയിലെ ബി.ജെ.പി നേതാവും ബിഗ് ബോസ് മുന്‍ താരവുമായ സോണാലി ഫൊഗാട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളുമായി സഹോദരന്‍ റിങ്കു ഡാക്കെ രംഗത്ത്. സോണാലിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് സഹോദരന്‍ പരാതി നല്‍കിയ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ബലാത്സംഗം അടക്കമുള്ളവ സംബന്ധിച്ച അന്വേഷണം നടത്തണമെന്ന ആവശ്യം ഗോവ പോലീസിന് നല്‍കിയ പരാതിയില്‍ സഹോദരന്‍ റിങ്കു ഉന്നയിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സോണാലിയുടെ പി.എ സുധീര്‍ സാങ്‌വാന്‍, അയാളുടെ സുഹൃത്ത് സുഖ്‌വിന്ദര്‍ എന്നിവര്‍ക്കെതിരെയാണ് സോണാലിയുടെ സഹോദരന്‍ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്.

രാഷ്ട്രീയ ഗൂഢാലോചനയടക്കം മരണത്തിന് പിന്നിലുണ്ടാകാം എന്നാണ് ആരോപണം. സാങ്‌വാനും സുഖ്‌വിന്ദറും ചേര്‍ന്ന് കുറേനാളായി സോണാലിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ സഹോദരന്‍ ആരോപിക്കുന്നു. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കി അവര്‍ ചില വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷമാണ് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചത് എന്നും പരാതിയില്‍ പറയുന്നുവെന്ന് സീ ന്യൂസ് റിപ്പോര്‍ട്ടുചെയ്തു. സുധീര്‍ സാങ്‌വാന്‍ സോണാലിയെ പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് സഹോദരന്‍ ആരോപിക്കുന്നത്.

സോണാലിയുടെ രാഷ്ട്രീയ ജീവിതവും സിനിമാ ജീവിതവും അവസാനിപ്പിക്കുമെന്ന് സുധീര്‍ ഭീഷണി മുഴക്കിയിരുന്നെന്നും റിങ്കു ആരോപിച്ചു.
മരിക്കുന്നതിന് തൊട്ടുമുമ്പ് സോണാലി അസ്വസ്ഥയായി അമ്മയേയും സഹോദരിയേയും സഹോദരീഭര്‍ത്താവിനെയും വിളിച്ചിരുന്നുവെന്നും ഒപ്പമുള്ളവരെക്കുറിച്ച് പരാതിപ്പെട്ടിരുന്നുവെന്നും സഹോദരന്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. സിനിമാ ചിത്രീകരണം ഒന്നും ഇല്ലാതിരിക്കെ സോണാലി ഗോവയില്‍ എത്തിയതിനെപ്പറ്റിയും സഹോദരന്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി സൊണാലിയെ കൊലപ്പെടുത്തിയെന്നാണ് സഹോദരന്റെ ആരോപണം. കൊലയ്ക്കുശേഷം സോണാലിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയെന്നും ഫോണിന് ഒരു തകരാറും ഇല്ലായിരുന്നുവെന്നും സഹോദരന്‍ ആരോപിച്ചിട്ടുണ്ട്.

ടിക് ടോക്കിലൂടെ പ്രശസ്തയായ സോണാലിയെ മരിച്ചനിലയില്‍ ചൊവ്വാഴ്ച രാവിലെ വടക്കന്‍ ഗോവയിലെ അഞ്ജുണയിലുള്ള സെയ്ന്റ് ആന്റണി ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. മരണശേഷം ഫൊഗാട്ടിന്റെ ഹരിയാണയിലുള്ള ഫാംഹൗസില്‍നിന്ന് സി.സി.ടി.വി. ക്യാമറകളും ലാപ്‌ടോപ്പും ചില സുപ്രധാന സാധനങ്ങളും കാണാതായെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. സൊണാലിയുടെ മരണം വിശദമായി അന്വേഷിക്കുകയാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനമെന്ന് ഗോവ ഡി.ജി.പി. ജസ്പാല്‍ സിങ് ആവര്‍ത്തിച്ചു.

Content Highlights: Sonali Phogat's death police complaint murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented