
Tehsildar Gulab Singh, Image credit : ANI
ഭോപ്പാല്‍: കോവിഡ് 19 ബാധിച്ച് മരിച്ച പിതാവിന്റെ സംസ്കാര ചടങ്ങ് നടത്താന്‍ വിസമ്മതിച്ച് മകന്. ഭോപ്പാലിലാണ് സംഭവം. തുടര്‍ന്ന് തഹസില്‍ദാര്‍ ഗുലാബ് സിങ്ങാണ് സംസ്കാര ചടങ്ങ് നടത്തിയത്. ഏപ്രില്‍ 20-നാണ് കോവിഡ് 19 ബാധിച്ച് പ്രേംസിങ് മരിച്ചത്. ഹിന്ദു ആചാരപ്രകാരം പ്രേംസിങ്ങിന്റെ സംസ്കാരം നടത്തുമെന്ന് അദ്ദേഹത്തിന്റെ ഭാര്യയും മകനും സഹോദരി ഭര്‍ത്താവും അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ പിറ്റേന്ന് രാവിലെ ഇവര്‍ പിന്‍വാങ്ങി.
വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചു കൊണ്ട് മരണാനന്തര ചടങ്ങുകള്‍ നടത്താമെന്ന് തഹസില്‍ദാര്‍ മകനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അണുബാധയുണ്ടാകുമെന്ന ഭയത്താല്‍ ഇയാള്‍ മരണാനന്തര ചടങ്ങുകള്‍ ചെയ്യാന്‍ തയ്യാറായില്ല. അമ്മയും മകനെ പിന്തുണച്ചു. ഇതോടെ തഹസിദാര്‍ സംസ്കാര ചടങ്ങ് നടത്താന്‍ തയ്യാറാവുകയായിരുന്നു.
ദൂരെ നിന്നു കൊണ്ട് കുടുംബാംഗങ്ങള്‍ സംസ്കാരചടങ്ങ് വീക്ഷിച്ചു. മരണപ്പെട്ടയാളുടെ കുടുംബത്തിന്റെ വികാരങ്ങളെ മാനിച്ചുകൊണ്ടാണ് ചടങ്ങിന് താന്‍ തയ്യാറായതെന്ന് തഹസില്‍ദാര്‍ പറഞ്ഞു. കോവിഡ് പ്രതിരോധ നടപടികളെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഇവരെ ഭയപ്പെടുത്തിയതെന്നാണ് ഗുലാബ് സിങ് പറയുന്നത്.
സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കോവിഡ് 19 ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം കാണാന്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുവദിക്കും. എന്നാല്‍ മൃതദേഹത്തെ സ്പര്‍ശിക്കാനോ ആലിംഗനം ചെയ്യാനോ അന്ത്യചുംബനം നല്‍കാനോ അനുവാദമില്ല.
Content Highlights: Son refuses to cremate his father fearing coronavirus infection
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..