ന്യുഡല്‍ഹി: കോവിഡിന്റെ പ്രാരംഭഘട്ടത്തില്‍ വിളക്കുകത്തിക്കാന്‍ പറഞ്ഞപ്പോള്‍ പലരും പുച്ഛിച്ചു. എന്നാല്‍, അന്ന് തെളിഞ്ഞ വിളക്കുകള്‍ രാജ്യത്തിന്റെ ഒരുമയുടെ പ്രതീകമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുച്ഛിച്ചവര്‍ക്കുള്ള മറുപടിയാണ് രാജ്യം ഒരുമിച്ചുനിന്ന് സ്വന്തമാക്കിയ ഈ ചരിത്രനേട്ടമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം നൂറ് കോടി ഡോസ് വാക്‌സിനേഷന്‍ എന്ന നേട്ടം കൈവരിച്ച പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ഇന്ത്യ പോലെ ഇത്രയും വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് കോവിഡ് മഹാമാരിയെ നേരിടാന്‍ സാധിക്കുമോ എന്നുള്ള സംശയം ലോകരാജ്യങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ആ സംശയങ്ങള്‍ക്കെല്ലാം രാജ്യം ഒരുമിച്ചുനിന്ന് മറുപടി നല്‍കാനായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വാക്‌സിനേഷന്‍ യജ്ഞത്തില്‍ രാജ്യത്ത് നിലനിന്നിരുന്ന വിഐപി സംസ്‌കാരത്തെ പൂര്‍ണമായും മാറ്റിനിര്‍ത്താനായെന്നും എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കാനായെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. നേട്ടം നവഭാരതത്തിന്റെ പ്രതീകമാണ്. ഇത് ഭാരതത്തിലെ ഓരോരുത്തരുടെയും നേട്ടമാണെന്നും അതിനാല്‍ എല്ലാവരോടും നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. 

Read More: ലോകം ഇന്ന് ഇന്ത്യയെ ഫാർമ ഹബ്ബായി പരിഗണിക്കുന്നു, ഇത് ഓരോ പൗരന്റെയും വിജയം- പ്രധാനമന്ത്രി

ദീപാവലി അടക്കമുള്ള ആഘോഷങ്ങള്‍ കരുതലോടെ വേണമെന്നും ചെരുപ്പിട്ട് പുറത്തിറങ്ങുന്നതുപോലെ തന്നെ മാസ്‌ക് ധരിച്ചുമാത്രം പുറത്തിറങ്ങണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് നിര്‍ദേിച്ചു. 

Content Highlights: Some scoffed when told to light the lamp, it showed the unity of our nation says Prime minister