മുന്നാക്ക സംവരണം: സോളിഡാരിറ്റി സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ചെയ്തു


ബി. ബാലഗോപാല്‍/  മാതൃഭുമി ന്യൂസ് 

Photo: Mathrubhumi

ന്യൂഡല്‍ഹി: മുന്നാക്ക സംവരണം അനുവദിക്കുന്ന 103-ാം ഭരണഘടനാ ഭേദഗതി ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരേ സോളിഡാരിറ്റി യൂത്ത് മുവ്‌മെന്റ് സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ചെയ്തു. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സാമൂഹികനീതി അടക്കമുള്ള സങ്കല്പങ്ങളെ അട്ടിമറിക്കുന്നതാണ് മുന്നാക്ക സംവരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ ഒന്നായ സമത്വ സങ്കല്പത്തിനെതിരാണ് സാമ്പത്തിക സംവരണമെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ഭരണഘടനാ ബെഞ്ചിന് നിരവധി നിയമപരമായ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും വിധി പുനഃപരിശോധിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.



103-ാം ഭരണഘടനാ ഭേദഗതി ചോദ്യംചെയ്തും സോളിഡാരിറ്റി ഹര്‍ജി നല്‍കിയിരുന്നു. അഭിഭാഷകരായ ജെയ്മോന്‍ ആന്‍ഡ്രൂസ്, അമീന്‍ ഹസ്സന്‍ എന്നിവരാണ് സോളിഡാരിറ്റിയുടെ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തത്.

Content Highlights: solidarity filed a review petition in the supreme court over ews reservation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented