സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച: തുഷാര്‍ മേത്തയെ പുറത്താക്കണമെന്ന് തൃണമൂല്‍; നിഷേധിച്ച് മേത്ത


'സിബിഐ അന്വേഷിക്കുന്ന വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അധികാരി എന്നു തൃണമൂല്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഈ കേസുകളില്‍ പലതിലും സോളിസിറ്റര്‍ ജനറല്‍ സിബിഐയെ പ്രതിനിധീകരിക്കുന്നുണ്ട്'

ന്യൂഡല്‍ഹി: സിബിഐ അന്വേഷിക്കുന്ന അഴിമതി കേസുകളില്‍ പ്രതിയായ ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് തുഷാര്‍ മേത്തയെ ഇന്ത്യന്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണം നിഷേധിച്ച തുഷാര്‍ മേത്ത, സുവേന്ദു അധികാരി അറിയിക്കാതെയാണ് എത്തിയതെന്നും കൂടിക്കാഴ്ച നടന്നില്ലെന്നും പറഞ്ഞു.

ബംഗാളിലെ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരിയുമായുള്ള സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ കൂടിക്കാഴ്ചയില്‍ പ്രത്യേക താല്പര്യങ്ങള്‍ ഉണ്ടായിരുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത അഭിഭാഷക പദവിയില്‍ നിന്ന് തുഷാര്‍ മേത്തയെ ഉടന്‍ നീക്കണമെന്നും തൃണമൂല്‍ എംപിമാര്‍ ആവശ്യപ്പെട്ടു.

സിബിഐ അന്വേഷിക്കുന്ന വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അധികാരി എന്നു തൃണമൂല്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഈ കേസുകളില്‍ പലതിലും സോളിസിറ്റര്‍ ജനറല്‍ സിബിഐയെ പ്രതിനിധീകരിക്കുന്നുണ്ട്. ഇത്തരത്തിലൊരു വ്യക്തിയുമായി തുഷാര്‍ മേത്ത നടത്തിയ കൂടിക്കാഴ്ച അദ്ദേഹം ആ സ്ഥാനത്തിരിക്കാനുള്ള അര്‍ഹതയെ ചോദ്യം ചെയ്യുന്നതാണെന്നും എംപിമാര്‍ കത്തില്‍ പറഞ്ഞു.

കേസുകളുടെ കാര്യത്തില്‍ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച നടന്നതെന്നും എംപിമാരായ ഡെറിക്ക് ഒബ്രിയാന്‍, മഹുവ മൊയ്ത്ര, സുഖേന്ദു ശേഖര്‍ റോയ് എന്നിവര്‍ ഒപ്പിട്ട് അയച്ച കത്തില്‍ ആരോപിച്ചു. സോളിസിറ്റര്‍ ജനറലിന്റെ ഈ പ്രവര്‍ത്തി അനുചിതവും പദവിയെ കളങ്കപ്പെടുത്തുന്നതുമാണെന്നും അവര്‍ പറഞ്ഞു.

എന്നാല്‍, ആരോപണങ്ങള്‍ തുഷാര്‍ മേത്ത നിഷേധിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം സുവേന്ദു അധികാരി മുന്‍കൂട്ടി അറിയിക്കാതെയാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ചേംബറില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള മീറ്റിംഗിലായതിനാല്‍, ഓഫീസ് കെട്ടിത്തിലെ വെയിറ്റിംഗ് റൂമില്‍ ഇരിക്കാന്‍ ജീവനക്കാര്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയും ഒരു കപ്പ് ചായ വാഗ്ദാനം ചെയ്യുകയും ചെയ്തു. യോഗം അവസാനിച്ച ശേഷം കൂടിക്കാഴ്ചയ്ക്ക് സാധിക്കില്ലെന്ന വിവരം ജീവനക്കാര്‍ മുഖേന സുവേന്ദു അധികാരിയെ അറിയിച്ചുവെന്നും മേത്ത പറഞ്ഞു.

Content Highlights: Solicitor General On 'Inappropriate' Visit By BJP's Suvendu Adhikari

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022

Most Commented