ശ്രീനഗര്‍: കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം താങ്ധര്‍ സെക്ടറിലുണ്ടായ ഏറ്റുമുട്ടലില്‍ ലാന്‍സ് നായിക് സന്ദീപ് സിങ്ങിന് വീരമൃത്യു. 2016ല്‍ പാക് അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തില്‍ പങ്കെടുത്ത സൈനിക സംഘത്തിന്റെ ഭാഗമായിരുന്നു ലാന്‍സ് നായിക് സന്ദീപ് സിങ്ങ്‌.

താങ്ധര്‍ സെക്ടറില്‍ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചിരുന്നു. ആക്രമണത്തിനിടെ വെടിയേറ്റ സന്ദീപ് സിങിന് ഉടന്‍തന്നെ പ്രാഥമിക ചികിത്സ നല്‍കുകയും പിന്നീട് സൈനിക ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ മുറിവ് ആഴത്തിലുള്ളതായതിനാല്‍ രക്ഷപ്പെടുത്താനായില്ലെന്ന് കേണല്‍ രാജേഷ് കാലിയ അറിയിച്ചു. 

Content Highlights: Soldier Who Was Part of Surgical Strikes Killed In Gunbattle In Kashmir