38 വർഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി; 'ഓപ്പറേഷൻ മേഘദൂതി'ലെ 20 പേരിലൊരാൾ


അഞ്ചുപേരുടെ മൃതദേഹം കണ്ടെത്താനുണ്ടായിരുന്നു. ഇതിൽ ഒരാളുടെ മൃതദേഹമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം | Photo: PTI

ഹല്ദ്വാനി (ഉത്തരാഖണ്ഡ്): 38 വർഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. സിയാചിനിലെ പഴയ ബങ്കറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹിമപാതത്തിലെ പട്രോളിങ്ങിനിടെയാണ് 19 കുമയൂൺ റെജിമെന്റിലെ സൈനികനായ ചന്ദ്രശേഖർ ഹർബോളയുടെ മൃതദേഹം കണ്ടെത്തിയത്.

പാകിസ്താനെതിരെ പോരാടാൻ 1984-ൽ നിയോഗിച്ച 'ഓപ്പറേഷൻ മേഘദൂതിലെ' 20 പേരടങ്ങുന്ന സംഘത്തിലെ സൈനികനായിരുന്നു ഹർബോള. പതിവു പട്രോളിങ്ങിനിടെ 20 സൈനികരും ഹിമക്കാറ്റിലകപ്പെടുകയായിരുന്നു.

ഇതുവരെയായി 20 പേരില്‍ 15 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അഞ്ചുപേരെ കണ്ടെത്താനുണ്ടായിരുന്നു. ഇതിൽ ഒരാളുടെ മൃതദേഹമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. സൈനികന്റെ ഭാര്യ താമസിക്കുന്ന സരസ്വതി വിഹാർ കോളനിയിലേക്ക് മൃതദേഹം എത്തിക്കുമെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.

വിവാഹം കഴിഞ്ഞ് ഒമ്പത് വർഷത്തിന് ശേഷമാണ് അദ്ദേഹത്തെ കാണാതാകുന്നതെന്ന് ഭാര്യ ശാന്തി ദേവി പറഞ്ഞു. കാണാതാകുന്ന സമയത്ത് ശാന്തി ദേവിയ്ക്ക് 28 വയസായിരുന്നു. അവരുടെ മൂത്തകുട്ടിക്ക് നാല് വയസും ഇളയ കുട്ടിക്ക് ആറ് മാസവുമായിരുന്നു പ്രായം. ജനുവരി 1984-ലായിരുന്നു അദ്ദേഹം അവസാനമായി വീട്ടിലെത്തിയത്. വൈകാതെ തിരികെയെത്താമെന്ന് പറഞ്ഞ് പോയതായിരുന്നുവെന്ന് കണ്ണീരോടെ ഭാര്യ പറയുന്നു. 1975-ലാണ് ഹർബോള സൈന്യത്തിൽ ചേരുന്നത്.

Content Highlights: Soldier's Body Found 38 Years After He Went Missing In Siachen


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented