ജമ്മു: നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം നടത്തിയ വെടിവെപ്പിനും ഷെല്ലാക്രമണത്തിനുമിടെ ജമ്മു കശ്മീരിലെ രജൗറി ജില്ലയില്‍ ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചു. വൈകീട്ട് 5.30 ഓടെ പാക് ഷെല്ലാക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ സുബേദാര്‍ രവീന്ദറാണ് പിന്നീട് മരിച്ചതെന്ന് സൈനിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് 3.30 മുതല്‍ 5.30 വരെയാണ് നൗഷേര സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. പാക് പ്രകോപനത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കി.
ധൈര്യവും ആത്മാര്‍ഥതയും ഊര്‍ജസ്വലതയുമുള്ള സൈനികനായിരുന്നു വീരമൃത്യു വരിച്ച രവീന്ദറെന്ന് സൈനിക വക്താവ് പറഞ്ഞു. അദ്ദേഹത്തിന്റെ ജീവത്യാഗത്തിന് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണ രേഖയില്‍ 5100 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് പാകിസ്താന്‍ 2020 ല്‍ നടത്തിയത്. 18 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് പോയവര്‍ഷം നടത്തിയത്. ശരാശരി 14 സംഭവങ്ങളാണ് ഓരോ ദിവസവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. 24 സുരക്ഷാ സൈനികരടക്കം 36 പേര്‍ക്ക് പാക് വെടിവെപ്പിനിടെ ജീവന്‍ നഷ്ടപ്പെട്ടു. 130 പേര്‍ക്കാണ് പരിക്കേറ്റതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
Content Highlights: Soldier martyred in Pak shelling
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..