ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ പാക് പട്ടാളത്തിന്റെ ആക്രമണത്തില്‍ ജവാന് വീരമൃത്യു. പ്രകോപനമില്ലാതെയാണ് നിയന്ത്രണ രേഖയില്‍ പാക് സേന വെടിനിര്‍ത്തല്‍ ലംഘിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു. 

പാകിസ്താന്റെ ഷെല്ലാക്രണത്തില്‍ കമാല്‍ക്കോട്ടില്‍ ഒരു വീട് തകര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച ബാരാമുള്ളയിലെ ഉറി മേഖലയിലുണ്ടായ വെടിവെപ്പില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.

Content Highlight: Soldier Killed in Ceasefire Violation by Pakistan in Jammu and Kashmir