ഛണ്ഡീഗഢ് സര്‍വകലാശാല ഹോസ്റ്റലിലെ കുളിമുറി ദൃശ്യം പകര്‍ത്തിയ കേസില്‍ സൈനികന്‍ അറസ്റ്റില്‍


ചണ്ഡീഗഢ് സർവകലാശാല കാമ്പസിനുള്ളിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽനിന്ന് | Photo: ANI

ന്യൂഡല്‍ഹി: മൊഹാലിയിലെ ചണ്ഡീഗഢ് സര്‍വകലാശാലയിലെ ഹോസ്റ്റല്‍ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സൈനികനെ അറസ്റ്റ് ചെയ്തു. അരുണാചല്‍ പ്രദേശില്‍ നിയോഗിക്കപ്പെട്ട സൈനികനെയാണ് അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. ജമ്മു സ്വദേശിയായ സഞ്ജീവ് സിങ് എന്ന സൈനികനാണ് അറസ്റ്റിലായത്. കേസില്‍ പ്രതിയായ വിദ്യാര്‍ഥിനിയെ സഞ്ജീവ് സിങ് ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് സംശയിക്കുന്നത്.

ഡിജിറ്റല്‍ ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് സൈനികനെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. അരുണാചല്‍ പ്രദേശ് പോലീസ്, അസം പോലീസ്, അരുണാചല്‍ പ്രദേശിലെ സൈനിക അധികൃതര്‍ തുടങ്ങിയവരുടെപിന്തുണയോടെയാണ് പ്രതിയായ സൈനികനെ അരുണാചല്‍ പ്രദേശിലെ സെലാ പാസില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് ഡിജിപി പറഞ്ഞു.



കൂടുതല്‍ ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ട് പിടിയിലായ സൈനികന്‍ വിദ്യാര്‍ഥിനിയെ നിരന്തരം വിളിച്ചും സന്ദേശങ്ങളയച്ചും ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ ഫോണും പോലീസ് കണ്ടെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഹോസ്റ്റലില്‍ താമസിക്കുന്ന നിരവധി വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി കാമുകനും മറ്റും കൈമാറിയിട്ടുണ്ടെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് ഛണ്ഡീഗഢ് സര്‍വലകാലാശാലയില്‍ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍ അറസ്റ്റിലായ വിദ്യാര്‍ഥിനി സ്വന്തം വീഡിയോ മാത്രമാണ് തന്റെ പുരുഷ സുഹൃത്തിന് അയച്ചിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായ പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്ത് വീഡിയോകള്‍ കൈക്കലാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു.

സംഭവത്തില്‍ സൈനികനെ കൂടാതെ മറ്റു മൂന്ന് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

Content Highlights: Soldier Arrested For Allegedly Blackmailing Chandigarh University Student In Video Leak


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented