ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കുംവിധം സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. സോഷ്യല്‍ മീഡിയയിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള വാര്‍ത്തകളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീനയില്‍ നടക്കുന്ന ജി-20 ഡജിറ്റല്‍ എക്കോണമി മന്ത്രിതല യോഗത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ജനാധിപത്യ പ്രക്രിയയുടെ വിശുദ്ധിയുടെ കാര്യത്തില്‍ ഒരുവിധത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ ഇന്ത്യ ഒരുക്കമല്ല. തിരഞ്ഞെടുപ്പ് പ്രക്രിയയെ മലിനമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയും അവരെ ശിക്ഷിക്കുകയും ചെയ്യുമെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയിലെ സോഷ്യല്‍ മീഡിയയിലെ ദുരുപയോഗ പ്രവണതകള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിധ്വംസകമായ ആശയങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതിനെ പ്രാദേശികമായും അന്താരാഷ്ട്ര സഹകരണത്തോടെയും അഭിമുഖീകരിക്കേണ്ടതുണ്ട്. സൈബര്‍ ഇടത്തെ സുരക്ഷിതമാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുന്നുണ്ട്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യ വലിയ ശ്രദ്ധയാണ് കൊടുക്കുന്നത്. എന്നാല്‍, തീവ്രവാദം അടക്കമുള്ളവയ്ക്ക് വിവരങ്ങളുടെ സ്വകാര്യത ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ശക്തമായ നിലപാടാണ് ഇന്ത്യയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Social media platforms, election, democracy, Ravi Shankar Prasad, Lok sabha election 2019
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..