സാമൂഹിക മാധ്യമങ്ങളുടെ നിയമപാലനം ഐ.ടി. മന്ത്രാലയം പരിശോധിക്കും


ഉള്ളടക്കം സംബന്ധിച്ച ഉപയോക്താക്കളുടെ പരാതികളില്‍ സ്വീകരിച്ച നടപടികളാണ് കണക്കിലെടുക്കുക.

പ്രതീകാത്മക ചിത്രം | AFP

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ രാജ്യത്തെ നിയമം പാലിക്കുന്നുണ്ടോ എന്നറിയാന്‍ ത്രൈമാസ പരിശോധന നടത്താനൊരുങ്ങി ഐ.ടി. മന്ത്രാലയം. മൂന്നുമാസം കൂടുമ്പോള്‍ മന്ത്രാലയം കമ്പനികളെ ഓഡിറ്റ് ചെയ്യും. ഉള്ളടക്കം സംബന്ധിച്ച ഉപയോക്താക്കളുടെ പരാതികളില്‍ സ്വീകരിച്ച നടപടികളാണ് കണക്കിലെടുക്കുക. പരാതികള്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടോ, സമയബന്ധിതമായി പരിഹാരം കാണുന്നുണ്ടോ എന്നും പരിശോധിക്കും.

ഐ.ടി. നിയമപ്രകാരം ഓരോമാസവും സാമൂഹികമാധ്യമങ്ങള്‍ നിയമം പാലിക്കാന്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് പുറത്തിറക്കുന്നുണ്ട്. ജൂണില്‍ പുറത്തിറക്കിയ ഐ.ടി. നിയമത്തിന്റെ കരടുഭേദഗതിയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചിരുന്നു. പരാതിപരിഹാര സംവിധാനം ഫലപ്രദമാക്കാന്‍ അപ്പീല്‍ അതോറിറ്റിയെ നിയമിക്കാനാണ് നീക്കം. ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് കമ്പനികള്‍ പരിഹാരം കാണുന്നില്ലെങ്കില്‍ അപ്പീല്‍ നല്‍കാം.

അതേസമയം, കേന്ദ്രനിയന്ത്രണത്തിലുള്ള സമിതിയുടെ തീരുമാനങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരായേക്കുമെന്ന് വിമര്‍ശനമുണ്ട്. എന്നാല്‍, അതോറിറ്റിയില്‍ കൂടുതലും സ്വതന്ത്ര അംഗങ്ങളായിരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കരടുഭേദഗതി വൈകാതെ നിയമമായി കൊണ്ടുവന്നേക്കും.

Content Highlights: Social media IT ministry

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented