റായ്പൂര്‍: സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഇലീനാ സെന്‍ (69) അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ബിനായക് സെന്നിന്റെ ഭാര്യയാണ്.
ഛത്തീസ്ഗഢിലെ ഖനിത്തൊഴിലാളികള്‍ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കെതിരെ നടത്തിക്കൊണ്ടിരുന്ന ചെറുത്തുനില്‍പ്പില്‍ മുന്നണി പോരാളിയായിരുന്നു ഇലീന സെന്‍. ഭര്‍ത്താവ് ബിനായക് സെന്നിനൊപ്പം രൂപാന്തര്‍ എന്ന സര്‍ക്കാരിതര സംഘടനയിലൂടെ ആദിവാസി, പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടു. വാര്‍ദ്ധയിലെ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സര്‍വകലാശാലയില്‍ അദ്ധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഛത്തീസ്ഗഢിനകത്ത്-ഒരു രാഷ്ട്രീയ ഓര്‍മ്മ, സുഖ്‌വാസിന്‍ - ഛത്തിസ്ഗഢിലെ അഭയാര്‍ത്ഥി സ്ത്രീകള്‍ എന്നിവയാണ് ഇലീന സെന്നിന്റെ പുസ്തകങ്ങള്‍.
content highlights: Social activist and author Ilina Sen passes away