പ്രതീകാത്മകചിത്രം | Photo: Mathrubhumi
ലഖ്നൗ: പാമ്പുകടിയേറ്റ് മരിച്ച സഹോദരന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവാവ് മറ്റൊരു പാമ്പിന്റെ കടിയേറ്റ് മരിച്ചു. ഉത്തര്‍ പ്രദേശിലെ ബല്‍റാംപുര്‍ ജില്ലയിലാണ് സംഭവം. ഗോവിന്ദ് മിഷാര (22) എന്നയാളാണ് മരിച്ചത്. ഉറങ്ങിക്കിടക്കുമ്പോഴാണ് ഇദ്ദേഹത്തെ പാമ്പുകടിച്ചതെന്ന് പോലീസ് പറഞ്ഞു.
സഹോദരന് അരവിന്ദ് മിശ്ര (38) യുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗോവിന്ദ്. ചൊവ്വാഴ്ചയാണ് അരവിന്ദ് പാമ്പുകടിയേറ്റ് മരിച്ചത്. തുടര്‍ന്ന് ബുധനാഴ്ച നടന്ന സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഗോവിന്ദ് എത്തി. ഉറങ്ങിക്കിടക്കവേ ഗോവിന്ദിനെ പാമ്പു കടിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥനായ രാധാ രമണ്‍ സിങ് പറഞ്ഞു. ഗോവിന്ദിനൊപ്പം ആ വീട്ടില്‍ ഉണ്ടായിരുന്ന ബന്ധു ചന്ദ്രശേഖര്‍ പാണ്ഡേയ്ക്കും പാമ്പുകടിയേറ്റതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ചന്ദ്രശേഖറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അരവിന്ദിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ലുധിയാനയില്‍നിന്നാണ് ഗോവിന്ദും ചന്ദ്രശേഖറും ബല്റാംപുറില് എത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..