പിടികൂടിയ പാമ്പിൻ വിഷം | Photo : ANI
ഭുവനേശ്വര്‍: അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിയിലധികം തുക വില മതിക്കുന്ന പാമ്പിന്‍ വിഷവുമായി ഒരു സ്ത്രീയുള്‍പ്പെടെ ആറ് പേരടങ്ങുന്ന സംഘം ഒഡിഷയില്‍ പിടിയിലായി. ഭുവനേശ്വര്‍ വനം വകുപ്പ് ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ഇവരുടെ പക്കല്‍ നിന്ന് ഒരു ലിറ്റര്‍ വിഷം പിടികൂടി.
അന്താരാഷ്ട്രവിപണിയില്‍ ഒരു കോടിയിലധികം വിലവരുന്ന വിഷം പത്ത് ലക്ഷം രൂപയ്ക്കാണ് കൈമാറ്റം ചെയ്യാന്‍ ഇവര്‍ കരാര്‍ ചെയ്തിരുന്നതെന്ന് ജില്ലാ വനം വകുപ്പുദ്യോഗസ്ഥനായ അശാക് മിശ്ര പറഞ്ഞു.
ഏകദേശം 200 മൂര്‍ഖന്‍ പാമ്പുകളില്‍ നിന്നാണ് ഒരു ലിറ്റര്‍ വിഷം ശേഖരിക്കുന്നതെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. പിടിയിലായവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതായും അദ്ദേഹം അറിയിച്ചു.
Content Highlights: Snake Venom Worth Over Rs One Crore Seized In Odisha Six Arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..