ഭക്ഷണത്തിൽ കണ്ടെത്തിയ പാമ്പ് | Photo:twitter.com/RajeshD35635873
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തി. ഭക്ഷണം കഴിച്ച 30-ഓളം കുട്ടികളെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിര്‍ഭൂം ജില്ലയിലെ മയൂരേശ്വറിലുള്ള പ്രൈമറി സ്കൂളിലാണ് സംഭവം.
തിങ്കളാഴ്ച ഉച്ചയ്ക്ക് സ്കൂളില്‍ നല്കിയ ഭക്ഷണം കഴിച്ച കുട്ടികള്‍ ഛര്‍ദ്ദിച്ച് അവശനിലയിലാകുകയായിരുന്നു. പരിശോധനയില്‍ ഭക്ഷണം സൂക്ഷിച്ചിരുന്ന പാത്രങ്ങളിലൊന്നില്‍ പാമ്പിനെ കണ്ടെത്തി. ഉടന്‍ തന്നെ കുട്ടികളെ സമീപത്തുള്ള രാംപൂര്‍ഘട്ട് മെഡിക്കല്‍ കോളേജിലെത്തിച്ചു.
സ്കൂളിലെ ഭക്ഷണം കഴിച്ച കുട്ടികളുടെ ആരോഗ്യ സ്ഥിതി മോശമായതായി ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതി ലഭിച്ചതായി മയൂരേശ്വര് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ ദീപാഞ്ജന്‍ ജാന പറഞ്ഞു. ജില്ലയിലെ പ്രൈമറി സ്കൂള്‍ ഇന്‍സ്പെക്ടറെ വിവരമറിയിച്ചെന്നും ഉടന്‍ തന്നെ സ്കൂള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നറിയിച്ചതായും ജാന പറഞ്ഞു.
ഒരു കുട്ടിയൊഴികെ മറ്റു കുട്ടികളെല്ലാം ആശുപത്രി വിട്ടു. ആശുപത്രിയില്‍ കഴിയുന്ന കുട്ടി അപകട നില തരണം ചെയ്തതായാണ് വിവരം. ഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയതോടെ സ്കൂള്‍ ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും അദ്ദേഹത്തിന്റെ ബൈക്കു തകര്‍ക്കുകയും ചെയ്തു.
Content Highlights: snake found in mid day meal in bengal 30 students hospitalised
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..