പാമ്പിനെ പിടിക്കാം വിഷമെടുക്കാം; ഇരുളര്‍ക്ക് ആശ്വാസം


വില്ലൂന്നിപ്പാമ്പ് | ഫോട്ടോ: ഷംനാദ് ഷാജഹാൻ | യാത്രാ മാഗസിനിൽ പ്രസിദ്ധീകരിച്ച ചിത്രം

ചെന്നൈ: പാമ്പിനെ പിടിച്ച് വിഷം ശേഖരിച്ചുവില്‍ക്കാന്‍ ഇരുളസമുദായത്തിന് തമിഴ്നാട് വനംവകുപ്പ് അനുമതി നല്‍കി. സൂര്യ നായകനായ 'ജയ് ഭീം' സിനിമയിലൂടെ രാജ്യത്തിന്റെ ശ്രദ്ധയില്‍വന്ന ഈ ഗോത്രവര്‍ഗക്കാരുടെ ജീവനോപാധിയാണ് ഇതോടെ പുനഃസ്ഥാപിക്കപ്പെടുന്നത്.

തമിഴ്നാട്ടിലെ തിരുവള്ളൂര്‍, കൃഷ്ണഗിരി, ധര്‍മപുരി ജില്ലകളില്‍ കഴിയുന്ന പട്ടികവര്‍ഗ വിഭാഗമായ ഇരുളര്‍ പരമ്പരാഗതമായി പാമ്പുപിടിത്തക്കാരാണ്. വിഷം ശേഖരിച്ചശേഷം പാമ്പിനെ വിട്ടയക്കുകയാണ് പതിവ്. ഇരുളരില്‍നിന്ന് പാമ്പിന്‍ വിഷം ശേഖരിക്കാനും പ്രതിവിഷ നിര്‍മാണത്തിനായി അവ വില്‍ക്കാനുമായി 1978-ല്‍ ഇരുള സ്‌നേക്ക് കാച്ചേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിലവില്‍വന്നു.

രാജ്യത്ത് ഏറ്റവുമധികം പാമ്പുവിഷം ശേഖരിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സഹകരണസംഘമായിരുന്നു ഇത്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ഔഷധനിര്‍മാതാക്കളാണ് വിഷം വാങ്ങുന്നത്.

പാമ്പിനെ പിടിക്കാനും വിഷം ശേഖരിക്കാനും സംസ്ഥാന വനംവകുപ്പില്‍നിന്ന് ഓരോ വര്‍ഷവും അനുമതി വാങ്ങണം. നിശ്ചിതകാലത്തേക്ക് നിശ്ചിത എണ്ണം പാമ്പിനെ പിടിക്കാനേ അനുമതി ലഭിക്കൂ. അനുമതി യഥാസമയം ലഭിക്കാത്തതുകാരണം സൊസൈറ്റിയുടെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയായിരുന്നു. കാത്തിരിപ്പിനൊടുവില്‍ ഈയാഴ്ചയാണ് തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സയ്യദ് മുസമി അബ്ബാസ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.


Content Highlights: Snake catching irular community Tamil Nadu forest department

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented