ന്യൂഡല്‍ഹി: സാഹിത്യ ലോകത്തേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ലാല്‍സലാം എന്ന പേരില്‍ മന്ത്രിയുടെ ആദ്യ നോവല്‍ ഉടന്‍ പുറത്തിറങ്ങും. വെസ്റ്റ്‌ലാന്‍ഡ് പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. 

2010ല്‍ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ മരണത്തിന് കാരണമായ സംഭവമാണ് നോവലിന്റെ പ്രമേയം. രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ചവര്‍ക്കുള്ള ആദരവ് കൂടിയാണ് നോവല്‍. നവംബര്‍ 29 ന് നോവല്‍ വായനക്കാരിലെത്തും.

കുറേ കാലമായി ഈ കഥ തന്റെ മനസ്സിലുണ്ടെന്നും വായനക്കാര്‍ക്ക് നോവല്‍ ഇഷ്ടമാകുമെന്നും സ്മൃതി ഇറാനി പ്രതികരിച്ചു. 

വിക്രം പ്രതാപ് സിംഗ് എന്ന യുവ ഓഫീസറുടെ കഥയാണ് 'ലാല്‍സാലം' പറയുന്നത്. ആക്ഷന്‍, സസ്‌പെന്‍സ് തുടങ്ങിയവയെല്ലാം നോവലിലുണ്ടെന്ന് പ്രസാധകരായ വൈസ്റ്റ്‌ലാന്‍ഡ് പബ്ലിക്കേഷന്‍സ് പ്രതികരിച്ചു.

Content Highlights: Smriti Irani Turns Author With Debut Novel 'Lal Salaam'