സ്മൃതി ഇറാനി, രാഹുൽ ഗാന്ധി | Photo:ANI, PTI
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ 'മൊഹബത് കി ദുകാന്‍' (സ്നേഹത്തിന്‍റെ കട) മുദ്രാവാക്യത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുലിന് ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള സ്‌നേഹം വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി അവർ ചോദ്യംചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളും അവര്‍ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി.
സിഖ് വംശജരെ കൂട്ടക്കൊലയ്ക്ക് വിധേയമാക്കുന്നത് എന്തുതരം സ്‌നേഹമാണെന്ന് സ്മൃതി ഇറാനി ചോദിച്ചു. ചെങ്കോലിനെ അപമാനിക്കുന്നതും പാര്‍ലമെന്റ് ബഹിഷ്‌കരിക്കുന്നതും കേരള സ്‌റ്റോറി പുറത്തിറങ്ങുമ്പോള്‍ നിശബ്ദരാകുന്നതും എന്തുതരം സ്നേഹമാണ്. കല്‍ക്കരിയും കാലിത്തീറ്റയും മോഷ്ടിക്കുന്നവരോട് എന്തുതരം സ്‌നേഹമാണ് രാഹുലിനുള്ളതെന്നും അവർ ചോദിച്ചു.
രാജ്യത്ത് മോദി സര്‍ക്കാറിന്റെ കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്. സമഗ്രമായ രീതിയില്‍ എല്ലാ ജനങ്ങള്‍ക്കും ഒരേപോലെ വികസനം എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ പരിഗണനയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ജനാധിപത്യത്തിന് ദോഷംവരുത്തുന്ന രീതിയില്‍ കോണ്‍ഗ്രസ് പുറത്തുനിന്നുള്ള ശക്തികളെ ഉപയോഗിക്കുന്നതായി സ്മൃതി ഇറാനി ആരോപിച്ചു. ഭരണം നേടാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണ് ഇത്തരം നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനുള്ള തിടുക്കത്തിൽ അവർ രാജ്യത്തിന്‍റെ ജനാധിപത്യ സംവിധാനത്തെ മുറിപ്പെടുത്തുകയാണ്. എന്തുകൊണ്ടാണ് ഗാന്ധി കുടുംബത്തിലെ അംഗങ്ങൾ ഇത്ര നിസ്സഹായരായിരിക്കുന്നതെന്നും സ്മൃതി ഇറാനി ചോദിച്ചു.
Content Highlights: Smriti Irani's Takedown Of Rahul Gandhi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..