ന്യൂഡല്‍ഹി: കസേരയോട് ചേര്‍ത്ത് ബന്ധിച്ച നിലയില്‍ ഒരു സത്രീ, വായ പോലും തുണികൊണ്ട് കെട്ടിയിരിക്കുന്നു. അവരുടെ കണ്ണുകള്‍ പകതി അടഞ്ഞ നിലയിലുമാണ്. അങ്ങനെയൊരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ്. പഴയൊരു സീരിയലില്‍ നിന്നുള്ള ഈ ചിത്രം ഇപ്പോഴെന്തിന് പോസ്റ്റ് ചെയ്തു എന്നായിരുന്നു ആദ്യമുണ്ടായ പ്രതികരണം. 

അതിനുള്ള ഉത്തരത്തിന്റെ സൂചന ആ ഫോട്ടോയ്‌ക്കൊപ്പം കൊടുത്തിരുന്ന ക്യാപ്ഷനിലുണ്ടായിരുന്നു. 'ഞാന്‍ സംസാരിച്ചാലല്ലേ ഞാന്‍ സംസാരിച്ചു എന്ന് നിങ്ങള്‍ പറയൂ' എന്നതായിരുന്നു ക്യാപ്ഷന്‍. അതിന് പിന്നാലെ പാഞ്ഞ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ കാരണവും കണ്ടെത്തി. ഫോട്ടോയുടെ അടിസ്ഥാനം ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സ്മൃതി നടത്തിയ പരാമര്‍ശമാണ്. 

smriti irani

'ആര്‍ത്തവരക്തം പുരണ്ട സാനിട്ടറി പാഡും ബാഗിലിട്ട് ആരെങ്കിലും സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമോ? പോകാനാവില്ല,. ദൈവത്തിന്റെ ആലയത്തിലേക്ക് കടക്കുമ്പോഴും അതേപോലെ നിങ്ങള്‍ ബഹുമാനം കാണിക്കേണ്ടതല്ലേ.'Smriti Irani posted ഇതായിരുന്നു സ്മൃതി നടത്തിയ വിവാദപരാമര്‍ശം.

പരാമര്‍ശത്തിനെതിരേ പരക്കെ ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് വേറിട്ട രീതിയില്‍ ഇന്‍സ്റ്റഗ്രാമില്‍ സ്വന്തം ഫോട്ടോയിട്ട് സ്മൃതി ഇറാനി പ്രതിഷേധിച്ചത്. തുളസി എന്ന കഥാപാത്രമായി സ്മൃതി തിളങ്ങിയ ക്യൂംകി സാസ് ഭി കഭി ബാഹു ധീ എന്ന സീരിയലില്‍ നിന്നുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിരുന്നത്.