ഡല്‍ഹി: പൗരത്വനിയമഭേദഗതിയില്‍ ഹിതപരിശോധന നടത്തണമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മമതാ ബാനര്‍ജിയുടെ പ്രസ്താവന പാര്‍ലമെന്റിന് അപമാനകരമാണെന്ന് സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. 

പൗരത്വനിയമഭേദഗതിയില്‍ രാജ്യത്താകമാനം പ്രതിഷേധം ആളിപ്പടരുന്ന പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയോ ദേശീയ മനുഷ്യാവകാശ കമ്മീഷനോ പോലെ പോലുള്ള നിഷ്പക്ഷ സംഘടനകള്‍ ഹിതപരിശോധന നടത്തണമെന്നായിരുന്നു കഴിഞ്ഞ ദിവസം മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടത്. എത്ര പേര്‍ ഈ നിയമത്തെ അനുകൂലിക്കുന്നുണ്ടെന്ന് അപ്പോള്‍ അറിയാം. റഫറണ്ടത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ മോഡി സര്‍ക്കാര്‍ രാജിവെച്ചൊഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് സ്മൃതി ഇറാനി രംഗത്ത് വന്നത്. 

എന്നാല്‍ താനുദ്ദേശിച്ചത് ഹിതപരിശോധന അല്ലെന്നും പൊതുജനങ്ങളുടെ അഭിപ്രായം ആരായണമെന്നാണെന്ന് വിശദീകരിച്ച് മമത രംഗത്തെത്തി. വ്യാജവീഡിയോകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച് തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ബിജെപി ശ്രമം നടക്കുന്നുണ്ടെന്നും മമത ആരോപിച്ചു. 

Content Highlights: Smriti Irani against Mamata Banerji, CAA Protest