ന്യൂഡല്‍ഹി: പാര്‍ലമെന്റിലായാലും സാമൂഹികമാധ്യമങ്ങളിലായാലും എന്നും ശ്രദ്ധയാകര്‍ഷിക്കുന്ന പ്രസ്താവനകളാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടേത്. കൂടാതെ, രസകരമായ പോസ്റ്റുകളുമായി ഇന്‍സ്റ്റാഗ്രാം ഫോളേവേഴ്സിനെയും ഞെട്ടിക്കുന്ന വ്യക്തിയാണ് സ്മൃതി ഇറാനി.
അത്തരത്തില്‍ സ്മൃതി ഇറാനി കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ ഒരു പ്രസംഗത്തിന്റെ ഭാഗമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇന്ത്യയില്‍ ഭാര്യമാര്‍ എന്തുകൊണ്ട് എപ്പോഴും ഭര്ത്താക്കന്മാരുടെ രണ്ടടി പുറകില്‍ നടക്കുന്നവെന്നതിന് സ്മൃതി പറയുന്ന വിശദീകരണമാണ് വൈറലായിരിക്കുന്നത്.
'ഇന്ത്യന്‍ സംസ്കാരത്തില്‍ സ്ത്രീകള്‍ എപ്പോഴും ഭര്‍ത്താവിന് പുറകില്‍ ഉണ്ടായിരിക്കണമെന്നത് ദൈവം തീരുമാനിച്ചതാണ്. കാരണം, ഭര്ത്താക്കമാര്ക്ക് ഒരു പ്രശ്നം വന്നാല്‍ അവനെ താങ്ങി നിര്‍ത്താനും, തളരാതെ പിടിച്ചു നിര്‍ത്താനും ശക്തിപ്പെടുത്താനും സ്ത്രീകള്‍ക്കേ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് സ്ത്രീകള്‍ എപ്പോഴും ഭര്ത്താക്കന്മാരുടെ പുറകില്‍ നില്‍ക്കുന്നത്.'-സ്മൃതി ഇറാനി പറയുന്നു.
സ്മൃതി ഇറാനിയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.. ടിക് ടോക് വഴി വൈറലായ വീഡിയോ നിരവധി പേരാണ് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യുന്നത്.
Content Highlights: Smrithi Irani on why Indian women walk two step behind husband
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..