എ.എൻ.ഐ പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന്
ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ പുകയുണ്ടായതിനെ തുടര്‍ന്ന് 5000 അടി ഉയരത്തില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനം ഡെല്‍ഹിയില്‍ തിരിച്ചറിക്കി. ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്നും ജബല്‍പുരിലേക്ക് പോയ വിമാനമാണ് ഇന്ന് രാവിലെ തിരിച്ചിറക്കിയത്.
വിമാന ജീവനക്കാരിലൊരാളാണ് പുകവരുന്നത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി വിമാനത്തിനുള്ളിലെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
15 ദിവസത്തിനിടെ സ്പൈസ് ജെറ്റിന്റെ രണ്ടാമത്തെ അടിയന്തര തിരിച്ചിറക്കലാണിത്. ജൂണ്‍ 19 ന് ആയിരുന്നു ആദ്യത്തേത്. 185 യാത്രക്കാരുമായി പറന്ന വിമാനത്തിന്റെ ഇടതുവശത്തെ എന്ജിന് തീപിടിച്ചതിനെ തുടര്‍ന്നായിരുന്നു ആദ്യത്തെ തിരിച്ചിറക്കല്‍.
Content Highlights: Smoke In Cabin At 5,000 Feet, SpiceJet Flight Returns To Delhi
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..