-
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്താന്‍ കഴിയുന്ന പുത്തന്‍ ആശയങ്ങളുടെയും പ്രാഗത്ഭ്യത്തിന്റെയും നിറഞ്ഞുതുളുമ്പുന്ന കലവറയാണ് യങ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ വിദ്യാര്‍ഥികളോട് സംവദിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
മാര്‍ഗനിര്‍ദ്ദേശം ലഭിച്ചാല്‍ കോവിഡ് മഹാമാരിക്കിടയിലും രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാനും കോവിഡ് ഭീഷണി ഒഴിഞ്ഞശേഷമുള്ള പുതിയ ലോകത്തില്‍ ഇന്ത്യയെ നയിക്കാനും വിദ്യാര്‍ഥികള്‍ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് ഇത്തരത്തിലുള്ള ഹാക്കത്തോണ്‍ നടത്തുക എന്നത് വലിയ വെല്ലുവിളിയാണ്. അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് വെല്ലുവിളികളെ അതിജീവിച്ച് ഹാക്കത്തോണ്‍ നടത്തുന്നത്.
സംഘാടകരെയും ഇതില്‍ പങ്കെടുത്തവരെയും അഭിനന്ദിക്കുന്നു. ഫൈനലിസ്റ്റുകളില്‍ ഒരാള്‍ അവതരിപ്പിച്ച കാലാവസ്ഥാ പ്രവചനവുമായി ബന്ധപ്പെട്ട ആശയത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞാല്‍ കര്‍ഷകര്‍ക്ക് അത് വലിയ സഹായമാകുമെന്നും അഭിപ്രായപ്പെട്ടു.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം, ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (എഐസിടിഇ), പെഴ്സിസ്റ്റന്റ് സിസ്റ്റംസ്, ഐ4സി എന്നിവ സംയുക്തമായാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചിട്ടുള്ളത്. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെയാണ് പ്രധാനമന്ത്രി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തത്. പതിനായിരത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ ഹാക്കത്തോണില്‍ പങ്കെടുക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതല്‍ മൂന്ന് വരെയാണ് സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2020 (സോഫ്റ്റ്വെയര്) ഗ്രാന്‍ഡ് ഫിനാലെ.
Content Highlights: Smart India Hackathon grand finale: PM Narendra Modi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..