പ്രതീകാത്മകചിത്രം | AP
ന്യൂഡല്‍ഹി: മദ്യലഹരിയില്‍ വിമാനത്തില്‍ സഞ്ചരിച്ച വിദ്യാര്‍ഥി ഉറങ്ങുന്നതിനിടെ സഹയാത്രികനുമേല്‍ മൂത്രമൊഴിച്ചു. ന്യൂയോര്‍ക്കില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട അമേരിക്കന്‍ വിമാനത്തിലാണ് സംഭവം. യു.എസ് സര്‍വകലാശാലാ വിദ്യാര്‍ഥിയാണ് മൂത്രമൊഴിച്ചത്.
ന്യൂയോര്‍ക്കില്‍നിന്ന് രാത്രി 9.15-ന് പുറപ്പെട്ട് ഡല്‍ഹിയില്‍ ശനിയാഴ്ച ഉച്ചയോടെ ഇറങ്ങിയ എ.എ.292 വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന യുവാവ് ഉറക്കത്തില്‍ മൂത്രമൊഴിച്ചു. ഇത് സമീപത്തുള്ളയാളുടെ ദേഹത്തായി. ഇതോടെ ഇയാള്‍ അധികൃതരെ അറിയിച്ചു. അതേസമയം മൂത്രമൊഴിച്ച വിദ്യാര്‍ഥി ക്ഷമാപണം നടത്തിയതിനാല്‍, അയാളുടെ അഭ്യര്‍ഥന മാനിച്ച് പോലീസില്‍ അറിയിക്കുന്നില്ലെന്ന് സഹയാത്രികന്‍ പറഞ്ഞു. എന്നാല്‍ വിമാനം അധികൃതര്‍ വിഷയം ഗൗരവത്തിലെടുക്കുകയും വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിവരമറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥിയെ ഡല്‍ഹി പോലീസിന് കൈമാറി.
മാസങ്ങള്‍ക്കിടെ ഇത് രണ്ടാംതവണയാണ് വിമാനത്തില്‍ മൂത്രമൊഴിക്കുന്ന സംഭവമുണ്ടാകുന്നത്. ന്യൂയോര്‍ക്ക് - ഡല്‍ഹി എയര്‍ ഇന്ത്യാ വിമാനത്തില്‍, കഴിഞ്ഞ നവംബര്‍ 26-ന് സമാനമായ സംഭവമുണ്ടായിരുന്നു. ശങ്കര്‍ മിശ്ര എന്നയാണ് മദ്യപിച്ച് പ്രായമുള്ള ഒരു സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചിരുന്നു. കേസില്‍ മിശ്രയ്‌ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജാമ്യം ലഭിച്ചിരുന്നു.
Content Highlights: sleeping student urinates in delhi bound american airlines plane
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..