അരുണാചലില്‍ ഡീസലിന് 15.22 രൂപയും പെട്രോളിന് 10.20 രൂപയും കുറയും; മധ്യപ്രദേശും കുറച്ചു


പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ വാറ്റില്‍ ഇളവ് പ്രഖ്യാപിച്ചു.

അരുണാചല്‍ പ്രദേശും മധ്യപ്രദേശുമാണ് ഏറ്റവും ഒടുവിലായി വാറ്റില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അരുണാചലില്‍ പെട്രോളിന്റെ വാറ്റ് 20 ശതമാനത്തില്‍ നിന്ന് 14.5 ശതമാനമായും ഡീസലിന്റെ വാറ്റ് 12.5 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായുമാണ് കുറച്ചത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന നികുതി ഇളവുകളോടെ പെട്രോളിന് ലിറ്ററിന് 10.20 രൂപയുടേയും ഡീസലിന് 15.22 രൂപയുടേയും കുറവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് അരുണാചല്‍ മുഖ്യമന്ത്രി പേമഖണ്ഡു പറഞ്ഞു. നിരക്കിളവ് അര്‍ദ്ധരാത്രിയോടെ പ്രാബല്യത്തില്‍ വരും.

സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പെട്രോളിന് ലിറ്ററിന് 91.87 രൂപയും ഡീസലിന് 79.83 രൂപയും ആയിരിക്കുമെന്നും അരുണാചല്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

മധ്യപ്രദേശില്‍ പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയിരുന്ന വാറ്റിന്റെ നാല് ശതമാനം കുറയുമെന്നാണ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ അറിയിച്ചിരിക്കുന്നത്. എക്‌സൈസ് തീരുവയില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതിന് ശേഷം വാറ്റ് കുറച്ചതില്‍ ഭൂരിപക്ഷവും ബിജെപി-എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. വാറ്റ് കുറച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒഡീഷയില്‍ മാത്രമാണ് എന്‍ഡിഎ ഇതര ഭരണമുള്ളത്. പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതമാണ് ഒഡീഷ സര്‍ക്കാര്‍ കുറച്ചിട്ടുള്ളത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented