കപില്‍ മിശ്രയ്‌ക്കെതിരെ രാജ്യദ്രോഹക്കേസെടുത്ത് അറസ്റ്റു ചെയ്യണം - മുസ്‌ലിം ലീഗ്


സ്വന്തം ലേഖകന്‍

കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു ഭാഗത്ത് നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ വഞ്ചനാപരമാണെന്ന് യോഗം വിലയിരുത്തി.

തിരുവനന്തപുരം: ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ രാജ്യദ്രോഹ കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും വേണമെന്ന് മുസ്‌ലിം ലീഗ്. കലാപത്തിന് ആഹ്വാനം ചെയ്യുകയും നേതൃത്വം നല്‍കുകയും ചെയ്തത് കപില്‍ മിശ്രയാണെന്ന് ലീഗ് നേതൃയോഗം ആരോപിച്ചു. ദുരൂഹ നിലപാടുകള്‍ സ്വീകരിച്ച് സംഘപരിവാറിന് അഴിഞ്ഞാടാന്‍ അവസരം ഒരുക്കുകയാണ് ഡല്‍ഹി പൊലീസ്. ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവെച്ചൊഴിയണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മുസ്‌ലിം ലീഗ് പ്രതിനിധിസംഘം വ്യാഴാഴ്ച ഡല്‍ഹിയിലെത്തി കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, കേരളത്തിലെ നിയമസഭാ കക്ഷി നേതാവ് ഡോ. എം.കെ മുനീര്‍, ലോക്‌സഭാ പാര്‍ലമെന്ററി പാര്‍ട്ടി ചീഫ് വിപ്പ് നവാസ് ഗനി എം.പി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരുമായും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുളള പ്രതിപക്ഷ നേതാക്കളുമായും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും.

'പൗരത്വം നമ്മുടെ അവകാശം; അഭിമാനം' എന്ന വിഷയത്തില്‍ മുസ്‌ലിംലീഗ് സ്ഥാപക ദിനമായ മാര്‍ച്ച് 10ന് പഞ്ചായത്ത് തല ജനകീയ കൂട്ടായ്മകളും വാര്‍ഡ് തലത്തില്‍ ദിനാചരണങ്ങളും നടത്തും. മാര്‍ച്ച് 21 ന് ലോക വംശീയ വിരുദ്ധ ദിനത്തില്‍ ഭരണകൂട വംശവെറിക്കും വര്‍ഗീയതക്കുമെതിരെ മണ്ഡലം തലങ്ങളില്‍ ബഹുജനങ്ങളെ പങ്കെടുപ്പിച്ച് രാപ്പകല്‍ ഇരുപ്പ് സമരം സംഘടിപ്പിക്കും.

കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു ഭാഗത്ത് നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ വഞ്ചനാപരമാണെന്ന് യോഗം വിലയിരുത്തി. സമാധാനപരമായി നടക്കുന്ന സമരങ്ങളെ പോലും പൊലീസിനെ ഉപയോഗിച്ച് നേരിടുകയാണ് സര്‍ക്കാര്‍. എല്ലാ അനുമതിയോടെയും പ്രകടനം നടത്തിയവര്‍ക്കെതിരെ പോലും കേസെടുക്കുകയാണ്. പൗരത്വ വിവേചനത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ അഭിമാനത്തോടെ ദേശീയ പതാക ഉപയോഗിച്ചവര്‍ക്കിതിരെ കേസ്സെടുത്ത പൊലീസ് അനുമതിവാങ്ങി മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയവരെ പോലും വെറുതെ വിടുന്നില്ല. ബി.ജെ.പിയുടെ പ്രകോപനപരമായ സമ്മേളന കേന്ദ്രങ്ങളില്‍ കടകള്‍ സ്വയം അടക്കുന്നവര്‍ക്കെതിരെ സ്വമേധയാ കേസ്സെടുക്കുന്ന പൊലീസ് ആരെയാണ് സഹായിക്കുന്നതെന്ന് വ്യക്തമാണ്. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സംബന്ധിച്ച് വ്യക്തവും വിശ്വാസ്യ യോഗ്യവുമായ നിലപാടെടുക്കാന്‍ പിണറായി സര്‍ക്കാര്‍ മുന്നോട്ടു വരുന്നില്ല.

പൗരത്വ വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത് സജീവമായി രംഗത്തുള്ള ജസ്റ്റിസ് കെമാല്‍ പാഷയെ വ്യക്തിഹത്യ നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ദുരുദ്ദേശപരവും കേരളീയ സമൂഹത്തിന് അപമാനവുമാണ്. വിമര്‍ശനങ്ങളെ ക്രിയാത്മകമായി സമീപിക്കാതെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ഭൂഷണമല്ല. പൗരത്വ വിവേചനത്തിനെതിരായ മതേതര സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ ശക്തമായ നിലപാട് സ്വീകരിക്കണം. സി.എ.എ, എന്‍.പി.ആര്‍ വിരുദ്ധ പ്രക്ഷോഭം ഒറ്റയ്ക്കും യോജിച്ചും വിജയം വരെ മുന്നോട്ടു കൊണ്ടുപോകാനും യോഗം ആഹ്വാനം ചെയ്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടിംങും നടത്തി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, കേരള നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍, സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.സി മായിന്‍ഹാജി, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, സി മോയിന്‍കുട്ടി, കെ കുട്ടി അഹമ്മദ് കുട്ടി, ടി.പി.എം സാഹിര്‍, സി.പി ബാവഹാജി, സി.എ.എം.എ കരീം, അഡ്വ.പി.എം.എ സലാം, അബ്ദുറഹിമാന്‍ കല്ലായി, കെ.എസ് ഹംസ, കെ.കെ ആബിദ്ഹുസൈന്‍ എം.എല്‍.എ, അഡ്വ.എന്‍ ശംസുദ്ദീന്‍ എം.എല്‍.എ, അബ്ദുറഹിമാന്‍ രണ്ടത്താണി, സി.എച്ച് റഷീദ്, ബീമാപള്ളി റഷീദ്, സി.പി ചെറിയമുഹമ്മദ്, പി.എം സാദിഖലി, ജില്ലാ പ്രസിഡന്റ, ജനറല്‍ സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍, പോഷക ഘടകം പ്രതിനിധികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Slap sedition charges against Kapil Mishra - Muslim League

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022

More from this section
Most Commented