ഫാത്തിമ ഫഹ്‌ന, പ്രതീകാത്മകചിത്രം | Photo: Mathrubhumi
ന്യൂഡല്‍ഹി: വീടിന് തീപിടിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ ആറുപേര്‍ ശ്വാസംമുട്ടി മരിച്ചു. രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. ഡല്‍ഹിയിലെ ശാസ്ത്രിനഗര്‍ മേഖലയിലെ മസര്‍വാലയിലാണ് സംഭവം. പരിക്കേറ്റവരെ ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊതുകു തിരിയിൽനിന്ന് തീപർടന്നാണ് അപകടമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മരിച്ചവരില്‍ നാലു പുരുഷന്മാരും ഒരു സ്ത്രീയും ആറുമാസം പ്രായമായ കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റ രണ്ടുപേരില്‍ ഒരാള്‍ പതിനഞ്ചുവയസ്സുള്ള ഒരു പെണ്‍കുട്ടിയും മറ്റേയാള്‍ പുരുഷനുമാണ്.
രാത്രി കത്തിച്ചുവെച്ചിരുന്ന കൊതുകുതിരി കിടക്കയിലേക്ക് വീണ് വീടിന് തീപടരുകയായിരുന്നെന്നാണ് വിവരം. കൊതുകുതിരിയില്‍നിന്ന് പുറത്തെത്തിയ വിഷവാതകം ശ്വസിച്ച് ബോധരഹിതരായ കുടുംബാംഗങ്ങള്‍ പിന്നീട് ശ്വാസംകിട്ടാതെ മരിക്കുകയായിരുന്നെന്ന് ഡി.സി.പി. ജോയ് ടിക്രി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Content Highlights: six suffocates to death in delhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..