
ആന്റിജൻ പരിശോധന നടത്തുന്ന ആരോഗ്യ പ്രവർത്തക | ഫോട്ടോ: അഖിൽ ഇ.എസ്
ന്യൂഡല്‍ഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ വര്‍ധിച്ചത്. രാജ്യത്ത് പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ 86.37 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും വിവിധ സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ ബുധനാഴ്ചതന്നെ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയച്ചിരുന്നു. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലേക്കാണ് ഉന്നതതല സംഘത്തെ അയച്ചിട്ടുള്ളത്. പരിശോധനകള്‍ കൂട്ടാനും അതിതീവ്ര വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ഈ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Content Highlights: Six states contributed to 86.37% of new Covid-19 cases - Government
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..