-
ചെന്നൈ: തമിഴ്നാട്ടില്‍ ആറ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം 35 ആയി ഉയര്‍ന്നു.
ഈറോഡിലും മധുരയിലും ചെന്നൈയിലും നേരത്തെ രോഗം ബാധിച്ച ആളുകളില്‍ നിന്ന് രോഗം പകര്‍ന്ന ആളുകളില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. മധുരയില്‍ 2 പേര്‍ക്കും ഈ റോഡില്‍ 2 പേര്‍ക്കും ചെന്നൈയില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെകൂടാതെ 22 വയസുകാരനായ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 75 സാംപിളുകളുടെ പരിശോധനാഫലം ലഭിക്കാനുമുണ്ട്.
മാര്‍ച്ച് ഒന്നിന് ശേഷം വിദേശത്ത് നിന്ന് എത്തിയ 80,000 തമിഴ് നാട്ടുകാരുടെ ലിസ്റ്റ് കേന്ദ്രം തമിഴ്നാടിന് കൈമാറിയിരുന്നു. അതില്‍ 16,000 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. 10,000 പേര് തമിഴ്നാടിന് പുറത്താണ്. ബാക്കിയുള്ള 54,000 പേരെ ഉടന്‍ കണ്ടെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് സര്‍ക്കാന്റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
Content Highlight: six more corona positive cases in Tamil Nadu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..