പ്രതീകാത്മക ചിത്രം | PTI
ഗാന്ധിനഗര്‍: പ്രണയിതാക്കള്‍ മരിച്ച് ആറ് മാസത്തിനുശേഷം അവരുടെ പ്രതിമ നിര്‍മിച്ച് പ്രതീകാത്മകമായി വിവാഹം നടത്തി ബന്ധുക്കള്‍. ഗുജറാത്തിലെ താപിയിലാണ് സംഭവം.
പ്രണയത്തിലായിരുന്ന ഗണേഷും രഞ്ജനയും 2022 ഓഗസ്റ്റിലാണ് മരിച്ചത്. ഇരുവരേയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും ജീവനൊടുക്കുകയായിരുന്നു.
ഗണേഷും രഞ്ജനയും മരിക്കാന്‍ കാരണം തങ്ങളാണെന്ന കുറ്റബോധത്തില്‍, ജീവിച്ചിരിക്കുമ്പോള്‍ ഒന്നിക്കാന്‍ സാധിക്കാത്ത ഇരുവരുടേയും പ്രതിമകള്‍ പണിത് ബന്ധുക്കള്‍ വിവാഹം നടത്തുകയായിരുന്നു. എല്ലാ ചടങ്ങുകളോടെയുമായിരുന്നു വിവാഹം.
തങ്ങളുടെ അകന്ന ബന്ധുവായതിനാലാണ് ഗണേഷുമായുള്ള വിവാഹത്തെ എതിര്‍ത്തതെന്ന് രഞ്ജനയുടെ മുത്തച്ഛനായ ഭീംസിങ് പാദ്വി പറഞ്ഞു. ഗണേഷും രഞ്ജനയും തമ്മില്‍ തീവ്രപ്രണയമുണ്ടായിരുന്നുവെന്ന് മനസിലായതിനാലാണ് ഇത്തരത്തില്‍ വിവാഹം നടത്താന്‍ ഇരുകൂട്ടരും ചേര്‍ന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Six months after lovers die by suicide, families get their statues married, Gujarat
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..